എരമല്ലൂർ, എഴുപുന്ന ഭാഗങ്ങളിലെ കല്യാണവീടുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം.
തുറവൂർ: ഗോവൻ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. 11.25 ലിറ്റർ മദ്യവുമായി ചെല്ലാനം മച്ചുങ്കൽ വീട്ടിൽ റാഫേൽ ജോണാണ് (23) കുത്തിയതോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുളള സംഘത്തിന്റെ പിടിയിലായത്. 15 കുപ്പിയാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. എരമല്ലൂർ, എഴുപുന്ന ഭാഗങ്ങളിലെ കല്യാണവീടുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുമേഖ്, പ്രിവന്റീവ് ഓഫിസർമാരായ ഗിരീഷ്, ഓംകാർ നാഥ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
കോഴിക്കോട്ട് പോക്സോ കേസ് പ്രതി ഇരയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
