വില്‍പനക്കായി കൈവശംവെച്ച 4.35 ഗ്രാം മെത്താംഫിറ്റമിനുമായി നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി ലഹരിമരുന്ന് വിറ്റിരുന്നത്. 

മലപ്പുറം: വില്‍പനക്കായി കൈവശംവെച്ച 4.35 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ കല്ലേമ്പാടം സ്വദേശി തിരുതയില്‍ വിവേകിനെയാണ് (35) നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ് ബിനുവിന് ലഭിച്ച രഹസ്യവിവരത്തില്‍ എസ്.ഐ പി.ടി. സൈഫുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഗ്രാമിന് 3500 രൂപ നിര ക്കി ലാണ് പ്രതി മെത്താഫിറ്റാമിന്‍ വിറ്റിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

പ്രതിയെ കൂടാതെ ഇതിനു പിന്നില്‍ കണ്ണികളായി നിരവധി പേരുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം ഊര്‍ജിതമാക്കിയെന്നും വരും ദിവസങ്ങളില്‍ മെത്താംഫിറ്റാമിന്‍ എത്തിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.എ സ്. ഐ ടി. മുജീബ്, സി. പി.ഒ സി.വി. വി വേക്, ഡാന്‍സാഫ് അംഗങ്ങളാ യ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.