ബെംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന ബസിൽ നടത്തിയ പരിശോധനയിൽ രാസലഹരിയുമായി യുവാവ് പിടിയിലായി. പാലക്കാട് വെച്ച് നടത്തിയ പരിശോധനയിലാണ് സംഭവം
പാലക്കാട്: പാലക്കാട് വാളയാറിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂ൪ സ്വദേശി മുഹമ്മദ് ശാഫിയാണ് എക്സൈസ് പിടിയിലായത്. ഇയാളിൽ നിന്നും 252 ഗ്രാം മെത്താഫിറ്റമിൻ ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലേക്ക് രാസലഹരിയെത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പ്രതിയെന്ന് എക്സൈസ് പറഞ്ഞു.



