സന്തോഷിന്‍റെ വലതുചുമലിനും ഇടതു തുടയ്ക്കും യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. പരാതിക്കാരന്‍റെ മോതിരവരലും അറ്റുപോയിരുന്നു

കടം കൊടുത്ത 250 രൂപ തിരിച്ചുചോദിച്ചതിന് യുവാവിനെ വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പയ്യന്നൂര്‍ കവ്വായിലെ ഇടച്ചേരിയന്‍ സന്തോഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഓഗസ്റ്റ് മാസം ഒന്നിനാണ് സംഭവം. കവ്വായി സ്വദേശിയായ കുമാരന്‍റെ മക്കളായ അനൂപ്, അനീഷ് എന്നിവരെ കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. കടം നല്‍കിയ പണം തിരികെ ചോദിച്ചതിന് അനൂപ് കത്തിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നായിരുന്നു പരാതി.

സഹോദരന് വെട്ടാനായി സന്തോഷിന്‍റെ കൈകള്‍ പിടിച്ചുവച്ചത് അനീഷായിരുന്നു. സന്തോഷിന്‍റെ വലതുചുമലിനും ഇടതു തുടയ്ക്കും യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. പരാതിക്കാരന്‍റെ മോതിരവരലും അറ്റുപോയിരുന്നു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലായിരുന്നു സന്തോഷ്. സന്തോഷിന്‍റെ പരാതിയില്‍ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona