Asianet News MalayalamAsianet News Malayalam

പൊലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം; ഹെൽമെറ്റുപയോ​ഗിച്ച് ചില്ല് അടിച്ചു തകർത്തു

യുവാവിനെതിരെ  പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. 

youth attack towards police vehicle destroy glass sts
Author
First Published Nov 5, 2023, 7:59 AM IST

പാലക്കാട്: പൊലീസ് സ്റ്റേഷനു പുറത്ത് പാതയോരത്തു നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് നേരെ യുവാവിന്റെ അതിക്രമം. മദ്യലഹരിയിലാണെന്നു സംശയിക്കുന്ന യുവാവാണ് പൊലീസ് വാഹനത്തിന്റെ ചില്ല് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോ​ഗിച്ച് അടിച്ചു തകർത്തത്. കേസിൽ വാണിയംകുളം മാന്നനൂർ സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പൊലീസ് വാഹനത്തിന്റെ മുന്നിലെ ചില്ലാണ് അടിച്ചു തകർത്തത്. യുവാവിനെതിരെ  പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ് കൈമാറുന്ന സമ്മേളനത്തിന്റെ തിരക്ക് പരിഗണിച്ചാണ് വാഹനം പാതയോരത്ത് നിർത്തിയിട്ടത്.  പരിപാടിക്കെത്തിയ ജില്ലാ പൊലീസ് മേധാവി ഉൾപ്പടെയുള്ളവർ സ്റ്റേഷനുള്ളിലുള്ളപ്പോഴായിരുന്നു യുവാവിന്റെ അതിക്രമം.

അമ്മയുടെ പെൻഷൻ വാങ്ങി മദ്യപിച്ച് ബഹളം; ചോദ്യംചെയ്ത ഭിന്നശേഷിക്കാരനായ സഹോദരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ

Follow Us:
Download App:
  • android
  • ios