ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിർത്തി തർക്കം, അറസ്റ്റ്

കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂര്‍ഖന്‍കുണ്ട് പീറ്റക്കണ്ടി ദേവദാസിനെ വെട്ടിയ എളേറ്റില്‍ പീറ്റക്കണ്ടി സ്വദേശി ഇസ്മയിലിനെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ എട്ടോടെ എളേറ്റില്‍ വട്ടോളിയിലെ കണ്ണിറ്റമാക്കില്‍ വെച്ചാണ് അക്രമമുണ്ടായത്. 

നിര്‍ത്തിയിട്ടിരുന്ന തന്റെ സ്‌കൂട്ടറില്‍ കയറുകയായിരുന്ന ദേവദാസിനെ പിന്‍തുടര്‍ന്നെത്തിയ ഇസ്മയില്‍ വെട്ടുകയായിരുന്നു. തലക്കും കൈക്കും പരുക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അക്രമം നടത്തിയ ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഇസ്മയിലിനെ പിന്നീട് താമരശ്ശേരിയില്‍ വെച്ചാണ് പോലീസ് സംഘം പിടികൂടിയത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

ഒന്നരപ്പതിറ്റാണ്ടായി ആക്ട്‌സിന്റെ കരുതല്‍പ്പൂരം, ഇത്തവണയും നാലുനാൾ അവരുണ്ടാകും, എല്ലാം സജ്ജമെന്ന് ഭാരവാഹികൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം