ഓടുന്ന ബൈക്കിൽ കൈവിട്ടും കാൽ പൊക്കിയും അഭ്യാസ പ്രകടനം. 

കോഴിക്കോട് : ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ യുവാവിന്റെ അഭ്യാസ പ്രകടനം. രാത്രിയിൽ അപകടകരമായ രീതിയിൽ യുവാവ് ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മാവൂർ- ചുള്ളിക്കാപറമ്പ് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടാകുന്ന രീതിയിലുളള വണ്ടിയോട്ടമുണ്ടായത്. ഓടുന്ന ബൈക്കിൽ കൈവിട്ടും കാൽ പൊക്കിയുമാണ് അഭ്യാസ പ്രകടനം. പുറകിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് രാത്രിയിൽ റോഡിൽ നടന്ന അഭ്യാസ പ്രകടനത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. 

YouTube video player

'അമ്മ' തലപ്പത്തേക്ക് കുഞ്ചാക്കോ ബോബൻ എത്തുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് താരം

YouTube video player