പ്രദേശത്തെ യുവാവിന് വേണ്ടി ഒരുകൂട്ടം യുവാക്കള്‍ രംഗത്തെത്തിയപ്പോള്‍ നാട്ടുകാരും ഇത് ഗൗരവത്തോടെ ഏറ്റെടുക്കുകയായിരുന്നു

കോഴിക്കോട്: രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന തങ്ങളുടെ സുഹൃത്തിനായി മൈതാനത്ത് കാല്‍പന്തുകളിയൊരുക്കി ഒരുകൂട്ടം യുവാക്കള്‍. മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സക്കുള്ള ചിലവിനായാണ് മുക്കം ചേന്നമംഗല്ലൂര്‍ പുല്‍പറമ്പ് ദര്‍ശി മൈതാനിയില്‍ ജനകീയ കൂട്ടായ്മയുടെ പേരില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. കളിയിലൂടെ 8.19 ലക്ഷം രൂപ സംഘാടകര്‍ സമാഹരിച്ചു. യുവാവിന്റെ പേര് ഒഴിവാക്കി 'കൂടപ്പിറപ്പിന്റെ ചികിത്സക്കായി' എന്ന ടാഗ് ലൈനിലാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. പ്രദേശത്തെ യുവാവിന് വേണ്ടി ഒരുകൂട്ടം യുവാക്കള്‍ രംഗത്തെത്തിയപ്പോള്‍ നാട്ടുകാരും ഇത് ഗൗരവത്തോടെ ഏറ്റെടുക്കുകയായിരുന്നു. സമാഹരിച്ച തുക ടൂര്‍ണമെന്റ് കമ്മിറ്റി അംഗങ്ങളായ ബന്ന ചേന്ദമംഗലൂര്‍, റാഫി തച്ചമ്പറ്റ, സി.ടി അദീബ്, സുബൈര്‍ മംഗലശ്ശേരി എന്നിവര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ കെ സുബൈറിന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം