കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കട്ടാങ്ങൽ ചേനോത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചേന്ദമംഗല്ലൂർ  ചേനോത്തു കിഴക്കേടത്ത് മധുസൂദനന്‍റെ മകൻ ആദർശ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം  ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെയാണ് സംഭവം.

പുഴയില്‍ കുളിക്കാനിറങ്ങിയ ആദര്‍ശ് ഒഴുക്കില്‍പ്പെടുകയായിരുന്നു. മുക്കം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും എന്റെ മുക്കം സന്നദ്ധ സേന പ്രവർത്തകരും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona