ഫാമിനുള്ളിൽ കാട് വെട്ടുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്.

കൊല്ലം: കൊല്ലം പുനലൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പിറവന്തൂർ സ്വദേശി അനീഷ് ആണ് മരിച്ചത്. കുരിയോട്ടുമല ഫാമിൽ വൈദ്യുതി ലൈനിൽ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഫാമിലെ താൽക്കാലിക ജീവനക്കാരനായിരുന്നു 39 കാരനായ അനീഷ്. വൈദ്യുതാഘാതമേറ്റ് വീണ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്