പെരിന്തൽമണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ പൂപ്പലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പറമ്പൂർ പള്ളിപ്പറമ്പിലെ പറമ്പൂർ അയ്യപ്പന്റെ മകൻ രതീഷ് (24) ആണ് മരിച്ചത്. 

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ രതീഷ് സഞ്ചരിച്ചിരുന്ന   ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ രതീഷ് മരിച്ചു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.