കായംകുളം: ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍  ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ഹരിപ്പാട് നങ്ങ്യാർകുളങ്ങര കവലയിൽ ഓട്ടോ ഇലക്ട്രിക് കട  നടത്തുന്ന ചിറക്കടവം കൂന്തോളിത്തറയിൽ വിശ്വംഭരൻ (43)ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ വീടിന് സമീപമുള്ള മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടെ തോട്ടി സമീപത്ത് കൂടി പോകുന്ന 11 കെവി ലൈനിലേക്ക് വീഴുകയായിരുന്നു. 

ഷോക്കേറ്റ് മാവിന്‍റെ ചില്ലയിൽ കുടുങ്ങി കിടന്ന വിശ്വംഭരനെ അഗ്നിനിശമന സേനയെത്തി താലൂക്കാശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.