കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം ഉണ്ടായ യുവാവിന്‍റെ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരണം. മരണ കാരണം എച്ച് വണ്‍ എന്‍ വണ്‍ എന്നാണ് രക്ത സാംപിളുകളുടെ പരിശോധനയില്‍ വ്യക്തമായത്. മേപ്പയ്യൂർ സ്വദേശി മുജീബാണ് കഴിഞ്ഞ ദിവസം മരിച്ചത്. മുജീബിന്‍റെ ഭാര്യയും മെഡിക്കല്‍ കോളേഡില്‍ ചികില്‍സയിലാണ്. 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം ഉണ്ടായ യുവാവിന്‍റെ മരണം നിപ മൂലമല്ലെന്ന് സ്ഥിരീകരണം. മരണ കാരണം എച്ച് വണ്‍ എന്‍ വണ്‍ എന്നാണ് രക്ത സാംപിളുകളുടെ പരിശോധനയില്‍ വ്യക്തമായത്. മേപ്പയ്യൂർ സ്വദേശി മുജീബാണ് കഴിഞ്ഞ ദിവസം മരിച്ചത്. മുജീബിന്‍റെ ഭാര്യയും മെഡിക്കല്‍ കോളേഡില്‍ ചികില്‍സയിലാണ്. 

യുവാവിന്റെ മരണകാരണം നിപയാണ് എന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഡിഎംഒ ഡോ.വി.ജയശ്രീ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചയാളുടെ വീട്ടിലെ പനി ബാധിച്ച രണ്ടു പേരുടെയും മരിച്ചയാളുടെയും സാമ്പിളുകൾ രോഗകാരണം കണ്ടെത്താൻ മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.