ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോടഞ്ചേരി കാഞ്ഞിരപ്പാറ പുത്തന്‍കണ്ടത്തില്‍ ജയിംസിന്റെ മകന്‍ ഷിമില്‍(26) ആണ് മരിച്ചത്. 

കോഴിക്കോട് : ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോടഞ്ചേരി കാഞ്ഞിരപ്പാറ പുത്തന്‍കണ്ടത്തില്‍ ജയിംസിന്റെ മകന്‍ ഷിമില്‍(26) ആണ് മരിച്ചത്. 

കോടഞ്ചേരി താമരശ്ശേരി റോഡില്‍ കാഞ്ഞിരാടിന് സമീപത്തെ വളവില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. വേളംകോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് ആയ ഷിമില്‍ താമരശ്ശേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഒന്‍പത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

മാതാവ്: സിസിലി. സഹോദരങ്ങള്‍ ഫാ. ഷിബിന്‍ (കണ്ണൂര്‍ ഏറ്റുകുടുക്ക ലൂര്‍ദ്മാതാ പള്ളി വികാരി), ഷില്‍ജി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് മുറമ്പാത്തി സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍.