രണ്ട് ദിവസങ്ങൾക്കു മുൻപ് കൂടരഞ്ഞിയിൽ ഒരു വീടിന് സമീപം നിൽക്കുന്ന മരം മുറിക്കുന്നതിന് സഹായിക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീഴുകയായിരുന്നു.

കോഴിക്കോട്: മരം മുറിക്കുന്നതിനിടെ വീണ് അപകടത്തിൽപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ടപ്പൻചാൽ കയത്തുംകരയിൽ സണ്ണി -ലില്ലി ദമ്പതികളുടെ മകൻ സോജിൻ (26) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് ദിവസങ്ങൾക്കു മുൻപ് കൂടരഞ്ഞിയിൽ ഒരു വീടിന് സമീപം നിൽക്കുന്ന മരം മുറിക്കുന്നതിന് സഹായിക്കുന്നതിനിടയിൽ മരത്തിൽ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്. സഹോദരങ്ങൾ: ഷൈജു, നയന.