ചികിത്സക്കിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്

കോഴിക്കോട്: ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് തോട്ടുമുക്കത്ത് മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെ പി (30) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തു വച്ചാണ് ജെസിബിയും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചത്. പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാണ് യുവാവിന്‍റെ മരണം സംഭവിച്ചത്. സംസ്കാരം പിന്നീട് നടക്കും. പ്രകാശനും ശോഭനയുമാണ് മാതാപിതാക്കള്‍. ഭാര്യ- രജനി. സഹോദരങ്ങൾ- ധന്യ, മനോജ്‌

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; അവധിക്കു നാട്ടില്‍ വന്ന സൈനികൻ മരിച്ചു

കോഴിക്കോട് മറ്റൊരു ബൈക്ക് യാത്രക്കാരനും അപകടത്തില്‍ മരിച്ചു. വടകര ചോറോട് പുഞ്ചിരിമില്ലില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ചെമ്മരത്തൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. 

ഛത്തീസ്ഗഡില്‍ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടില്‍ വന്നതായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. മൃതേദഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

അധ്യാപികമാരുടെ ഫോട്ടോ കൈക്കലാക്കി, അശ്ലീല ചിത്രമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, മലപ്പുറത്ത് യുവാവ് പിടിയിൽ