ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാർ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു.

തൃശൂർ: തൃശൂർ കൊരട്ടിക്കരയിൽ കാറും കെ.എസ് ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകനാണ് മുഹമ്മദ് ഷാഫി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയെ ആണ് അപകടം. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാർ കോഴിക്കോട്-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കാർ വെട്ടിപ്പൊളിച്ചാണ് ആളെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Read More : തമിഴ്നാട് ബസ് ഇടിച്ച് നെയ്യാറ്റിന്‍കരയില്‍ അപകടം; വഴിയാത്രക്കാരില്‍ ഒരാള്‍ മരിച്ചു