കോയമ്പത്തൂരിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു.
മൂന്നാര്‍: കോയമ്പത്തൂരിലെ കോളേജിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരെ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മൂന്നാര്‍ സ്വദേശി ഹരീഷ് ബാലാജി ആണ് (22) മരിച്ചത്. കോയമ്പത്തൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയെ നാലു മണിയോടെയായിരുന്നു അപകടം. കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്നു ഹരീഷ്. കോയമ്പത്തൂരിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങി തിരികെ വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റൊരു യുവാവും മരിച്ചു. മൃതദേഹം മൂന്നാറിലെത്തിച്ച് ശാന്തിവനത്തില്‍ സംസ്‌കരിച്ചു.
ഓട്ടോയിൽ വളർത്തുനായയെ കയറ്റുന്നതിനെ ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവർക്ക് മർദ്ദനം, മൂന്ന് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വളര്‍ത്ത് നായയെ ഓട്ടോയില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിന് ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാഹുലിനാണ് കമ്പി വടി കൊണ്ട് തലയ്ക്ക് അടിയേറ്റത്. ലഹരിക്കടിമകളായ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മര്‍ദ്ദനമേറ്റ രാഹുലും പ്രതികളായ അഭിജിത്തും ദേവജിത്തും സുഹൃത്തുക്കളായിരുന്നു. വളര്‍ത്ത് നായയുടെ ബിസിനസാണ് രാഹുലിന്. കഴിഞ്ഞയാഴ്ച വളര്‍ത്ത് നായയെ മൃഗാശുപത്രിയില്‍ കൊണ്ട് പേകാൻ രാഹുല്‍ ഓട്ടോ ഡ്രൈവറായ അഭിജിത്തിനെ വിളിച്ചു. എന്നാല്‍ നായയെ ഓട്ടോയില്‍ കയറ്റാനാകില്ലെന്ന് അഭിജിത്ത് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പിന്നീട് പലതവണ പ്രകോപനം തുടര്‍ന്നു. ഇന്നലെ സീമന്തപുരം മഹാദേവ ക്ഷേത്ര ഉത്സവത്തിന് പോകാൻ തുമ്പോട് ജംഗ്ഷനില്‍ നിന്ന രാഹുലിനെ അഭിജിത്ത്, സഹോദരൻ ദേവജിത്ത് അയല്‍വാസി രതീഷ് എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചു.
ദേവജിത്ത് ഷര്‍ട്ടില്‍ ഒളിപ്പിച്ച് വച്ചിരുന്ന കമ്പി വടി കൊണ്ട് രാഹുലിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ 16 തുന്നിക്കെട്ടുകളുള്ള രാഹുല്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണ് പ്രതികളെന്നും ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പള്ളിക്കല്‍ സി ഐ ശ്രീജിത്ത് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ ഇന്ന് രാവിലെയാണ് പിടികൂടിയത്.
