കുട്ടനാട് : കുളിക്കാനിറങ്ങിയ യുവാവ് മണിമലയാറ്റില്‍ മുങ്ങി മരിച്ചു.  തലവടി നാരകത്തറമുട്ട് തടത്തിൽ സജിയുടെ മകൻ ജെയ്സൺ (21) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന്‌ തലവടി പുരയ്ക്കൽ കടവിന് സമീപം മണിമല ആറ്റിലാണ് അപകടം നടന്നത്. സുഹൃത്ത് രോഹിതുമായി മണിമല ആറിന് കുറുകെ നിന്തുന്നതിനിടെ ജെയ്സൺ കുഴഞ്ഞ് നീന്താനാകാതെ മുങ്ങിമരിക്കുകയായിരുന്നവെന്നാണ്  പ്രാഥമിക നിഗമനം.