നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഹരിപ്പാട് : ആലപ്പുഴ ഹരിപ്പാട് കണ്ടല്ലൂർ സ്വദേശിയെ കടലോരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതിയവിള ദേവീസദനത്തിൽ സജീവ് ലാൽ(46)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ആറാട്ടുപുഴ നല്ലാണിക്കൽ സ്‌കൂളിന് തെക്കു ഭാഗത്ത് കുറ്റിക്കാടുളള പ്രദേശത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സജീവ്. സമീപവാസികളാണ് സജീവനെ ആത്മഹത്യ നിലയിൽ ആദ്യം കണ്ടത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൃക്കുന്നപ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് താത്കാലിക ജീവനക്കാരനായിരുന്നു സജീവ്. അച്ഛൻ: കൃഷ്ണൻകുട്ടി. അമ്മ: ശാന്തമ്മ. ഭാര്യ: നിഷ. മകൾ: ലാവണ്യ.
Read More : അകത്ത് 'വീര്യം കൂടിയ' ഐറ്റം, കൊച്ചിയിലെ വാടകവീട്ടിൽ പതിവായി ആളെത്തും; റെയ്ഡിൽ കുടുങ്ങി അസ്സം സ്വദേശികൾ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
