തിരുവനന്തപുരത്ത് നിന്നും സ്വർണക്കടത്ത് സംഘത്തിലെ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; അഞ്ച് പ്രതികൾ കീഴടങ്ങി
വിദേശത്ത് നിന്നും കടത്തികൊണ്ടുവന്ന സ്വർണം വാങ്ങാനെത്തിയ തമിഴ്നാട് സ്വദേശി ഉമറിനെയാണ് വലിയതുറ സ്വദേശികളായ അഞ്ചു പേർ ചേർന്ന് തട്ടികൊണ്ടുപോയ ശേഷം ഉപേക്ഷിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും സ്വർണക്കടത്ത് സംഘത്തിലെ യുവാവിനെ തട്ടികൊണ്ടുപോയ കേസിലെ പ്രതികള്‍ കീഴടങ്ങി. അഞ്ചു പ്രതികള്‍ വഞ്ചിയൂർ സ്റ്റേഷനിലാണ് കീഴടങ്ങിയത്. തലസ്ഥാനം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
വിദേശത്ത് നിന്നും കടത്തികൊണ്ടുവന്ന സ്വർണം വാങ്ങാനെത്തിയ തമിഴ്നാട് സ്വദേശി ഉമറിനെയാണ് വലിയതുറ സ്വദേശികളായ അഞ്ചു പേർ ചേർന്ന് തട്ടികൊണ്ടുപോയ ശേഷം ഉപേക്ഷിച്ചത്. ഈ കേസിൽ ഹക്കിം, സായിദ്, മാഹിൻ, നിഷാദ്, ഷഫീഖ് എന്നിവരാണ് കീഴടങ്ങിയത്.
ഉമറിന്‍റെ കൈവശം സ്വർണമില്ലാത്തിനാലാണ് പ്രതികള്‍ വഴിയിൽ ഉപേക്ഷിച്ചത്. ഉമറിന് കൈമാറാനായി ക്യാരിയർ കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. അതിനാൽ സ്വർണമില്ലാതെയാണ് ഉമർ ഓട്ടോയിൽ കയറി തമ്പാനൂരിലേക്ക് യാത്ര ചെയ്തത്. സ്ഥിരമായി സ്വർണം വാങ്ങാനെത്തുന്ന ഉമറിനെ തലസ്ഥാനത്തെ സ്വർണം പൊട്ടിക്കൽ സംഘം നിരീക്ഷിക്കുമായിരുന്നു. വിമാനത്താവളത്തിന് മുന്നിൽ ചായക്കട നടത്തുന്ന ഹക്കീമാണ് ഉമറിനെ നിരീക്ഷിച്ചത്. സ്വർണം പൊട്ടിക്കൽ സംഘത്തിലെ ഏജൻറുമാരും വിമാനത്താവളത്തിലുണ്ടായിരുന്നു.
ഉമർ പുറത്തിറങ്ങിയപ്പോള്‍ വാടകക്കെടുത്ത കാറിൽ പ്രതികള്‍ ഓട്ടോ പിൻതുടർന്നു. ഉമറിനെ തട്ടികൊണ്ടുപോയി പരിശോധിച്ചുവെങ്കിലും സ്വർണം കിട്ടിയില്ല. ഉമറിന്‍റെ കൈയിലുണ്ടായിരുന്ന പണം വാങ്ങിയ ശേഷം വഴിയിൽ ഇറക്കിവിടുകയായിരുന്നു. കാറും ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ കടന്നത്. കഴിഞ്ഞ നാലു ദിവസമായിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ പ്രതികള്‍ കീഴടങ്ങുകയായിരുന്നു. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
കൊല്ലത്ത് പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ തൊണ്ടിമുതൽ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കാണാതായി