കടയ്ക്കലിൽ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് പരിക്ക്.
കൊല്ലം: കടയ്ക്കലിൽ വാഹനാപകടത്തിൽ യുവാക്കള്‍ക്ക് പരിക്ക്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. പാങ്ങലുകാട് ആമ്പാടിമുക്കിന് സമീപത്തായിരുന്നു അപകടം.സിബിൻ, ചന്തു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
