വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന നിജാസിനെ വേളാവൂരിൽ വെച്ച് എതിർ ദിശയിൽ നിന്നും അമിത വേഗതിയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അർദ്ധരാത്രി പന്ത്രണ്ടരയോടെ ആണ് അപകടം. വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന നിജാസിനെ വേളാവൂരിൽ വെച്ച് എതിർ ദിശയിൽ നിന്നും അമിത വേഗതിയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

സാരമായി പരിക്ക് പറ്റിയ നിജാസിനെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മേൽനടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. വെഞ്ഞാറമൂട്ടിലെ സ്വകാര്യ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് മരണപ്പെട്ട നിജാസ്. ഇടിയുടെ ആഘാതത്തിൽ നിജാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു.

അതിനിടെ ആറ്റിങ്ങൽ മാമത്ത് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസിബസ്സിൽ കാറിടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു. ബസ് കാത്ത് നിന്നവർക്കും കാറിൽ ഉണ്ടായിരുന്ന ആൾക്കുമാണ് പരിക്ക്.അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More : 2 മിനിറ്റ്, 13 കാറുകൾ കൈയ്യിലൂടെ കയറ്റിയിറക്കി, ശ്വാസം പിടിച്ച് നാട്ടുകാർ; റെക്കോർഡ് നേട്ടത്തിനൊരുങ്ങി യുവാവ്