പിന്നിൽ നിന്നെത്തിയ റിക്കവറി വാൻ ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ് യുവാവ്; ചികിത്സയിലിരിക്കെ മരിച്ചു
ചൊവ്വാഴ്ച രാത്രിയാണ് ഫഹീം സഞ്ചരിച്ച ബൈക്കില്‍ പിന്നിൽ നിന്നെത്തിയ റിക്കവറി വാന്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫഹീമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ ബൈക്കില്‍ റിക്കവറി വാന്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലാണ്ടി കൊല്ലം പാറപ്പള്ളി സ്വദേശി യൂസുഫ് മന്‍സിലില്‍ ഫഹീം(23) ആണ് മരിച്ചത്. ദേശീയ പാതയില്‍ കൊയിലാണ്ടി വില്ലേജ് ഓഫീസിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് ഫഹീം സഞ്ചരിച്ച ബൈക്കില്‍ പിന്നിൽ നിന്നെത്തിയ റിക്കവറി വാന്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഫഹീമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. യൂസുഫ് മന്‍സിലില്‍ ബാവയുടെയും ഫാത്തിമയുടെയും ഏകമകനായ ഫഹീം പെയിന്റിംഗ് തൊഴിലാളിയായിരുന്നു.