"കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട" എന്ന വാചകങ്ങളോടെയാണ് ബോർഡ് ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നത്. വി ഡി സതീശന് അഭിവാദ്യങ്ങള്‍ നേരുന്ന വാചകങ്ങളും ഫ്ലെക്സ് ബോര്‍ഡിലുണ്ട്. യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
കണ്ണൂർ: കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ മുസ്ലിം ലീഗ് ഇടപെടരുതെന്ന പരാമര്‍ശത്തിന് പിന്നാലെ മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗ് ഫ്ലക്സ് ബോര്‍ഡ്. "കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട" എന്ന വാചകങ്ങളോടെയാണ് ബോർഡ് ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നത്. വി ഡി സതീശന് അഭിവാദ്യങ്ങള്‍ നേരുന്ന വാചകങ്ങളും ഫ്ലെക്സ് ബോര്‍ഡിലുണ്ട്. മുഖ്യമന്ത്രിയായി വി ഡി സതീശനെ പിന്തുണച്ചുകൊണ്ട് "പട നയിച്ചവൻ നയിക്കട്ടെ" എന്നാണ് ബോർഡിലെ വാചകങ്ങള്‍. യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശനുവേണ്ടി സമ്മർദം ശക്തമാക്കിയ മുസ്ലിം ലീഗിനെതിരെ വിമർശനവുമായി മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെയാകണമെന്നാണ് മാത്യു കുഴൽനാടൻ പ്രതികരിച്ചത്. രാഷ്ട്രീയമായി മുസ്ലിം ലീഗിന് എപ്പോഴൊക്കെ ആക്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് ഒപ്പം ഉണ്ടായിരുന്നു. പരസ്പര ധാരണയോടുകൂടി മുന്നോട്ട് പോകണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. പാർട്ടി തീരുമാനിക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


