Asianet News MalayalamAsianet News Malayalam

51 ഇനം നെല്ല്, 50 സെന്‍റ് വയല്‍; അടിപൊളി 3 ഡി ചിത്രവുമായി യുവാക്കള്‍

50 സെന്‍റ് വയലിലാണ് ത്രിമാന ചിത്രം ഒരുക്കിയിരിക്കുന്നത്. കർഷകനായ പ്രസീദും ചിത്രകാരനായ ഓടപ്പള്ളത്തെ എ വൺ പ്രസാദുമാണ് നെല്ലുകൊണ്ട് ചിത്രം തയ്യാറാക്കിയത്. 

youth makes 3D image in paddy field using different varieties of paddy
Author
Nambikolli, First Published Nov 14, 2020, 2:02 PM IST

നമ്പിക്കൊല്ലി: ചുണ്ടുരുമ്മുന്ന മീനുകളുടെ രൂപത്തിൽ നെൽപാടത്തിൽ ചിത്രം ഒരുക്കി രണ്ട് യുവാക്കൾ. വ്യത്യസ്ത ഇനം നെല്ലുകൊണ്ടാണ് മീനുകളുടെ 3 ഡി ചിത്രം തയ്യാറാക്കിയിരിക്കുന്നത്. വയനാട് ബത്തേരി നമ്പിക്കൊല്ലി കഴമ്പുവയൽ പാടത്താണ് ഈ അപൂർവ്വ കാഴ്ച. 

ആകാശ കാഴ്ചയിൽ പാടത്ത് അതാ രണ്ട് മീനുകൾ എന്തോ കഥകൾ പറയുന്നു. അമ്പരക്കക്കേണ്ട വിളഞ്ഞ് നിൽക്കുന്ന കതിരുകളാണ്. 50 സെന്‍റ് വയലിലാണ് ത്രിമാന ചിത്രം ഒരുക്കിയിരിക്കുന്നത്. കർഷകനായ പ്രസീദും ചിത്രകാരനായ ഓടപ്പള്ളത്തെ എ വൺ പ്രസാദുമാണ് നെല്ലുകൊണ്ട് ചിത്രം തയ്യാറാക്കിയത്. പ്രസാദിന്‍റെ രൂപരേഖ പ്രകാരം വിവിധ തട്ടുകളായി നെൽവിത്തുകൾ പാകി. 

ഛത്തീസ്ഗഡിൽ നിന്നെത്തിച്ച സബർബാത്ത്, തമിഴ്നാട്ടിലെ കറുവാച്ചി, കൃഷ്ണകാമോദം തുടങ്ങി വ്യത്യസ്തമായ നെൽ ഇനങ്ങളാണ് വിവിധ നിറങ്ങൾക്ക് ഉപയോഗിച്ചത്. മല്ലിക്കുറുവ,രക്തശാലി , ജീരകശാല തുടങ്ങിയ വിത്തിനങ്ങളും മത്സ്യചിത്രത്തിന് ഉപയോഗിച്ചു. ചുറ്റും പല കളങ്ങളിലായി 51 ഇനം നെല്ലുകളാണ് വിതച്ചത്. നെൽകതിരുകളുടെ നിറമാണ് ചിത്രത്തെ മനോഹരമാക്കുന്നത്. മുൻപും വ്യത്യസ്തമാർന്ന ചിത്രങ്ങൾ പാടത്ത് ഇരുവരും തയ്യാറാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios