ആളൊഴിഞ്ഞ സ്ഥലത്തെത്തി ബൈക്കിലിരുന്നാണ് ബ്ലേഡ് ഉപയോഗിച്ച് വയറില്‍ വരഞ്ഞത്. പിന്നീട് ബൈക്ക് ഓടിക്കുന്നതിനിടെ തലകറക്കം തോന്നിയപ്പോൾ കൂട്ടുകാരെ സഹായത്തിനായി വിളിച്ചു. അജ്ഞാതർ കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു അവരോട് പറഞ്ഞത്. ഇതാണ് പിന്നീട് പൊലീസിൽ പരാതിയായെത്തിയത്. 

തൃശൂർ തൊഴിയൂരിൽ ഒരു സംഘം ആളുകൾ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന യുവാവിന്‍റെ പരാതി വ്യാജമെന്ന് പൊലീസ് (Kerala Police). അമ്മയുമായി പിണങ്ങിയയുവാവ് ആത്മഹത്യക്ക് (Suicide Attempt) ശ്രമിച്ചതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങും വഴി 2 ബൈക്കുകളിലായി പിന്‍തുടര്‍ന്ന സംഘം തടഞ്ഞു നിര്‍ത്തി കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചെന്നായിരുന്നു വടക്കേക്കാട് സ്വദേശി മുഹമ്മദ് ആദിലിന്‍റെ പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് കണ്ടെത്തി. യുവാവിനെ ചോദ്യം ചെയ്തപ്പോൾ സത്യാവസ്ഥ പുറത്തു വന്നത്. അമ്മ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. സംഭവ ദിവസം ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി കുന്നംകുളത്തെ സ്റ്റേഷനറി കടയില്‍ നിന്നു ബ്ലേഡ് വാങ്ങി. ആളൊഴിഞ്ഞ സ്ഥലത്തെത്തി ബൈക്കിലിരുന്നാണ് ബ്ലേഡ് ഉപയോഗിച്ച് വയറില്‍ വരഞ്ഞത്.

പിന്നീട് ബൈക്ക് ഓടിക്കുന്നതിനിടെ തലകറക്കം തോന്നിയപ്പോൾ കൂട്ടുകാരെ സഹായത്തിനായി വിളിച്ചു. അജ്ഞാതർ കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു അവരോട് പറഞ്ഞത്. ഇതാണ് പിന്നീട് പൊലീസിൽ പരാതിയായെത്തിയത്. രക്തം പറ്റിയ ബ്ലേഡ് സംഭവ സ്ഥലത്തു നിന്നു കണ്ടെത്തി. ഇത് വാങ്ങിയ കട തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവ് മുമ്പും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും വ്യക്തമായി. യുവാവിനു കൗണ്‍സിലിങ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


പൊലീസിനെ കണ്ട് പ്രതി കടലുണ്ടി പുഴയിൽ ചാടി; രണ്ട് മണിക്കൂറിന് ശേഷം പുഴയിൽ നിന്ന് തന്നെ വലയിലാക്കി പൊലീസ്

സ്‌കൂട്ടർ കത്തിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടതോടെ കടലുണ്ടി പുഴയിലേക്ക് ചാടി. പൊലീസും നാട്ടുകാരും ചേർന്ന് പ്രതിയെ പിന്നീട് സാഹസികമായി പിടി കൂടി. വള്ളിക്കുന്ന് അത്താണിക്കൽ കോട്ടക്കുന്നിലെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതി ചെട്ടിപ്പടി ആലുങ്ങൽ കരണമന്റെ പുരക്കൽ വീട്ടിൽ കുഞ്ഞാവയുടെ മകൻ ഇസ്മായിൽ (25) ആണ് പുഴയിൽ ചാടിയതും പിന്നാലെ പൊലീസിന്‍റെ വലയിലായതും. സംഭവശേഷം ഒളിവിൽ പോയ പ്രതി വെള്ളിയാഴ്ച പുലർച്ചെ ആനങ്ങാടി ഫിഷ് ലാൻറിംഗ് സെൻററിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസഥാനത്തിൽ മഫ്തിയിലെത്തിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ കടലുണ്ടി പാലത്തിലേക്ക് ഓടിക്കയറിയ പ്രതി അഴിമുഖത്തേക്ക് ചാടുകയായിരുന്നു. പുഴയിലേക്ക് ചാടിയ പ്രതി അഴിമുഖത്തെ പാറയിൽ പിടിച്ചു നിന്നു. കരക്ക് കയറാൻ ആവശ്യപ്പെട്ടിട്ടും കയറാതെ അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടാൻ ഫയർഫോഴ്‌സിന്റെ സഹായം തേടുകയും ഒരു യൂണിറ്റ് എത്തിച്ചെത്തിയെങ്കിലും രണ്ട് മണിക്കൂർ പണിപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

16 കാരിയെ പീഡിപ്പിച്ച് മുങ്ങി, ഫോൺ ഉപയോഗിക്കാതെ 'ഒളിവ് ബുദ്ധി'; 2 വ‍ർഷത്തിന് ശേഷം പ്രതിയെ വലയില്‍

കായംകുളം സ്വദേശിനിയായ പതിനാറ് കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ ഒടുവിൽ പൊലീസ് പിടികൂടി. കായംകുളം ചിറക്കടവം മുറിയിൽ തഴയശ്ശേരിൽ വീട്ടിൽ സന്തോഷ് മകൻ ആകാശ് (28) ആണ് പൊലീസ് പിടിയിലായത്. പരാതി നൽകിയതിന് പിന്നാലെ ഒളിവിൽ (Absconding) പോയ പ്രതിയെ രണ്ട് വർഷത്തിന് ശേഷമാണ് പൊലീസ് വലയിലാക്കിയത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2019 ഡിസംബർ മാസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഇയാൾ ഒളിവിൽ പോയത്.