കഴിഞ്ഞ 21ന് രാത്രി 10.30 മണിയോടു കൂടി മോട്ടോർസൈക്കിളിലും സ്കൂട്ടറിലുമായി എത്തിയ അഞ്ച് പ്രതികൾ വഴിയരുകിൽ നിൽക്കുകയായിരുന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു.

മാവേലിക്കര: കുറത്തികാട് പൊന്നേഴയിൽ യുവാവിനെ ആക്രമിച്ച് സ്വർണ്ണമാലയും മൊബൈൽ ഫോണും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ. പെരിങ്ങാല കാരായ്മ പ്ലാക്കോട്ട് തൈക്കതിൽ ശിൽപാലയത്തിൽ ശ്യാംരാജ് (29), പെരിങ്ങാല പ്ലാക്കോട്ട് സുധീഷ് ഭവനത്തിൽ സുധീഷ് (30), പെരിങ്ങാല മുതലശ്ശേരി കിഴക്കതിൽ അജി മോഹൻ (31) എന്നിവരെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 21ന് രാത്രി 10.30 മണിയോടു കൂടി മോട്ടോർസൈക്കിളിലും സ്കൂട്ടറിലുമായി എത്തിയ അഞ്ച് പ്രതികൾ വഴിയരുകിൽ നിൽക്കുകയായിരുന്ന തെക്കേക്കര കുന്നിൽവീട്ടിൽ സച്ചിൻ സജീവി (21) നെ തടഞ്ഞു നിർത്തി ആക്രമിച്ചശേഷം കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും ഒന്നര പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയും കവർന്നെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കൊയ്പള്ളികാരായ്മ ഭാഗത്ത് വെച്ചാണ് പിടികൂടിയത്. 

 മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുമ്പാകെകെ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു. ഇനിയും ഒളിവിലുള്ള രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കുറത്തികാട് എസ് എച്ച് ഒ, പി കെ മോഹിത് പറഞ്ഞു. 

Read also: 'ഒരു നാടിനെയൊകെ കണ്ണീരിലാഴ്ത്തി, അത്യന്തം ദുഃഖകരം'; നടപടികൾക്കായി മന്ത്രിയെ ചുമതലപ്പെടുത്തി: മുഖ്യമന്ത്രി

താനൂര്‍ കസ്റ്റഡി കൊലപാതകം: കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
മലപ്പുറം: മലപ്പുറം താനൂരിലെ കസ്റ്റഡി കൊലപാതകത്തില്‍ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. കേസിലെ ഇത് വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ടും സെപ്റ്റംബർ 7ന് ഹാജരാക്കണം. മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. താനൂരില്‍ കസ്റ്റഡി കൊലപാതകത്തിനിരയായ താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

താനൂർ കസ്റ്റ‍ഡി മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി താമിർ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കർ രംഗത്ത് വന്നിരുന്നു. മൻസൂറിന്റെ പോക്കറ്റിൽ ലഹരിമരുന്ന് പൊലീസ് വച്ചതാണെന്ന് ഇദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ ജയിലിൽ മൻസൂറിനെ ഇരുപതോളം പൊലീസുകാർ ചേർന്ന് മർദിച്ചു. മൻസൂറിന്റെ ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. താമിറിനെ മർദിക്കുന്നത് കണ്ടതായി മൻസൂർ മൊഴി നൽകിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് സത്യം പറഞ്ഞതിന്റെ പേരിലാണ് മർദിച്ചതെന്ന് കരുതുന്നു. മൻസൂറിന്റെ മൊഴിമാറ്റാൻ പോലീസ് സമ്മർദമുണ്ടായെന്നും പിതാവ് അബൂബക്കർ ആരോപിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...