Asianet News MalayalamAsianet News Malayalam

സഡൻ ബ്രേക്കിട്ടും കുറുകെ സഞ്ചരിച്ചും കെഎസ്ആർടിസി ബസിന് തടസം നിന്ന് യുവാക്കളുടെ പോർവിളി

കേശവദാസപുരത്ത് കെ എസ് ആർ ടി സി ബസിന് മാർഗതടസം സൃഷ്ടിച്ച് യുവാക്കളുടെ പോർവിളി.

Youth struggle by creating a roadblock for KSRTC bus ppp
Author
First Published Oct 23, 2023, 12:40 AM IST

തിരുവനന്തപുരം: കേശവദാസപുരത്ത് കെ എസ് ആർ ടി സി ബസിന് മാർഗതടസം സൃഷ്ടിച്ച് യുവാക്കളുടെ പോർവിളി. ഇന്നലെ രാത്രി മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനു മുന്നിലാണ് യുവാക്കളുടെ അതിക്രമം. കാറില്‍ സഞ്ചരിച്ച സംഘം ആദ്യം ബസിന് കുറുകെ സഞ്ചരിക്കുകയും പലതവണ സഡന്‍ ബ്രേക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്. 

ബസിലെ യാത്രക്കാര്‍ യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കേള്‍ക്കാം. അഭ്യാസം തുടര്‍ന്നതോടെ ബസ് നിര്‍ത്തി. യുവാക്കളും ഈ സമയം കാറില്‍ നിന്നിറങ്ങി ബസിന് മുന്നിലെത്തി പോര്‍വിളി തുടങ്ങി. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം മടങ്ങി. യാത്രാ തടസമുണ്ടാക്കിയതിനും ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചതിനും പൊലീസിന് പരാതി നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Read more: "ഉന്നാല്‍ മുടിയാത് തമ്പീ" വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടെന്ന് ടൂറിസ്റ്റ് ബസ് മുതലാളിയോട് കെഎസ്ആർടിസി 

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീ ഉയർന്നു

തിരുവനന്തപുരം നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തീ ഉയർന്നു. തിരുവനന്തപുരം പാളയത്ത് യൂണിവേഴ്സിറ്റി കോളേജിന് മുൻപിലെത്തിയപ്പോഴാണ് ബസിൽ നിന്ന് തീ ഉയർന്നത്. ഉടൻ തന്നെ ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. ഷോർട് സർക്യൂട്ടാകാം അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വലിയ അപകടം ആയിരുന്നില്ല. കെഎസ്ആർടിസിയുടെ തന്നെ ജീവനക്കാരെത്തി ബസിൽ പരിശോധന നടത്തുകയാണ്. തീ പൂർണമായും അണച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എങ്കിലും ഓടിക്കൊണ്ടിരിക്കെ തീയും പുകയും ഉയർന്നത് വലിയ പരിഭ്രാന്തി പരത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios