ഹരിപ്പാട്: ആയുധവുമായി രണ്ടു യുവാക്കൾ കനകക്കുന്ന് പൊലീസിന്‍റെ പിടിയിൽ ആയി. കായംകുളം സ്വദേശികളായ പടിപ്പുരക്കൽ കിഴക്കതിൽ റാസിഖ്( 25), കാരിശ്ശേരിൽ വീട്ടിൽ സജീർ( 21)എന്നിവരാണ് പിടിയിൽ ആയത്. കഴിഞ്ഞ ദിവസം രാത്രി 11മണിയോടെ പുല്ലുകുളങ്ങര ജംഗ്ഷനിൽ ഒരു  കടയുടെ സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട  ഇവരെ പട്രോളിങ്ങിന് എത്തിയ പൊലീസ്  ഇവരെ പരിശോധിക്കു കയായിരുന്നു. റാസിഖിന്‍റെ കൈവശം കഠാര കണ്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.