Asianet News MalayalamAsianet News Malayalam

'ഉടുമുണ്ട് അഴിച്ച് ബാത്ത്റൂമിലെ ജനലില്‍ തൂങ്ങി'; നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം

ഇന്ന് പുലർച്ചെ നാല് മണിക്ക് അയൽവാസിയായ  യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് മനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. 

youth tried to commit suicide at Nedumangad police station
Author
First Published Jan 18, 2023, 8:59 AM IST

തിരുവനന്തപുരം: നെടുമങ്ങാട്  പൊലീസ് സ്റ്റേഷനില്‍  യുവാവിന്‍റെ ആത്മഹത്യാ ശ്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച യുവാവാണ് ആത്മഹത്യാ ശ്രമം നടത്തിയത്.  നെടുമങ്ങാട് മുത്താം കോണം സ്വദേശി മനു(29) ആണ് പൊലീസ് സ്റ്റേഷനിലെ ബാത്ത്റൂമിന്നുള്ളിലെ വെൻറ്റിലേഷനിൽ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തുങ്ങി മരിക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. 

മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്റൂമിൽ കയറിയ  മനുവിനെ ഏറെ നേരമായിട്ടും കാണാതായിതോടെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. വാതില്‍ അകത്ത് നന്ന് കുറ്റിയിട്ടിരുന്നു.  തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ബാത്ത്റൂമിന്‍റെ വാതിൽ ചവിട്ടി തുറന്ന് നോക്കുമ്പോൾ ആണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ മനുവിനെ താങ്ങി നിര്‍ത്തി. തുടർന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എത്തി കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. 

ഉടനെ തന്നെ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് അയൽവാസിയായ  യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് മനുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. യുവതിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിനെ  ഏല്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് യുവാവ് ആത്മഹത്യ ശ്രമം നടത്തിയത്.

Read More : കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം, എസ് ഐയെ ആക്രമിച്ചു, ജനൽ ചില്ല് അടിച്ചുതകർത്തു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 
 

Follow Us:
Download App:
  • android
  • ios