Asianet News MalayalamAsianet News Malayalam

ക്ഷേത്രത്തിലെ ഉരുളിയിലെ ദക്ഷിണയും പൂജാരിയുടെ മോതിരവുമടക്കം അടിച്ചുമാറ്റി, കോട്ടയത്ത് യുവാവ് പിടിയിൽ

ഉരുളിയുടെ അടുത്തായി വെച്ചിരുന്ന പുജാരിയുടെ ബാഗിൽ നിന്നും മൂന്ന് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരവും മോഷ്ടിച്ചു. സംഭവം നടക്കുമ്പോൾ പുജാരി സ്ഥലത്തുണ്ടായിരുന്നില്ല.

youth who stolen temple priests ring and donation money from temple in kottayam
Author
First Published Sep 15, 2024, 8:21 AM IST | Last Updated Sep 15, 2024, 8:21 AM IST

മാങ്ങാനം: ക്ഷേത്രത്തിൽ മോഷ്ടിക്കാൻ കയറിയ സപ്താഹം നടത്താറുള്ള സ്റ്റേജിലെ ഉരുളിയിൽ നിന്ന് പൂജാരിക്ക് ദക്ഷിണ കിട്ടിയ പണം വരെ അടിച്ച് മാറ്റിയ വാഴൂർ സ്വദേശി പിടിയിൽ. കോട്ടയം മാങ്ങാനം പടച്ചിറയിൽ ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ പ്രതിയാണ് പിടിയിലായത്. ഒളിവിലായിരുന്ന വാഴൂര്‍ സ്വദേശി മുകേഷ് കുമാര്‍ ആണ് പിടിയിലായത്. 

ക്ഷേത്രത്തിലെ പുജാരിയുടെ സ്വര്‍ണ്ണവും പണവുമാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു വാഴൂര്‍ സ്വദേശി മുകേഷ് കുമാര്‍ പടച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോഷണം നടത്തിയത്. ക്ഷേത്രത്തിൽ സപ്താഹം നടത്താറുള്ള സ്റ്റേജിലെ ഉരുളിയിൽ വച്ചിരുന്ന പുജാരിക്ക് ദക്ഷിണയായി ലഭിച്ച 8000 രൂപ ഇയാൾ കവര്‍ന്നു. ഇതിന് അടുത്തായി വെച്ചിരുന്ന പുജാരിയുടെ ബാഗിൽ നിന്നും മൂന്ന് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരവും മോഷ്ടിച്ചു. സംഭവം നടക്കുമ്പോൾ പുജാരി സ്ഥലത്തുണ്ടായിരുന്നില്ല. 

മോഷണം നടത്തിയ ഇയാൾ പിന്നീട് ഒളിവിൽ പോയി. സംഭവം നടന്ന ശേഷം രാവിലെ ക്ഷേത്രം ഭാരവാഹികളും പുജാരിയുമാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. വിരലടയാള വിദ്ഗതരെ അടക്കം ഉപയോഗിച്ച് പൊലീസ് ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞു. ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios