ഏഴ് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്.
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ ദാനിഷ് (26), ഫവാസ് (26), അഹമ്മദ് ഫായിസ് (26), സെയ്‌നുല്‍ ആബിദ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 90 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. നിലവില്‍ ഇത്രയും അളവ് എം.ഡി.എം.എക്ക് വിപണിയില്‍ ഏഴ് ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
മുത്തങ്ങ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍ നിഗീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍ ബാബുരാജ്, സുരേഷ് വെങ്ങാലി, സി.ഇ.ഒമാരായ അനുപ്, സജീവന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘം വ്യാപകമാകുകയാണ്. ഇതര ജില്ലകളിലെ നിരവധി പേരാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് പോലീസിന്റെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും പിടിയിലായത്.
ചാക്കിലെഴുതിയത് ബീഡി, തുറന്നപ്പോൾ ആര്‍പിഎഫ് ഞെട്ടി, പാലക്കാട്ട് പിടിച്ചത് 570 കിലോ നിരോധിത പുകയില ഉൽപ്പന്നം
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 570 കിലോയോളം തൂക്കം വരുന്ന ഉത്പന്നങ്ങൾക്ക് 25 ലക്ഷം മാർക്കറ്റിൽ വിലവരും. ഷാലിമാറിൽ നിന്ന് പാലക്കാട് കൊണ്ട് വന്നവയാണ് പിടിയിലായത്. ആര്‍പിഎഫ്, എക്സൈസ് പരിശോധനയിലായ വലിയ കടത്ത് തടഞ്ഞ് സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തത്.
ചാക്കുകളിൽ ബീഡി എന്ന പേരിൽ എത്തിയ പാർസൽ സംശയം തോന്നിയപ്പോഴാണ് തുറന്നു പരിശോധിച്ചത്. തുടര്‍ന്നാണ് സമാന പാര്‍സലുകളിൽ നിന്നായി 570 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾ പാലക്കാട് എക്സൈസിന് കൈമാറി. ബംഗാളിൽ നിന്നാണ് പാർസൽ അയച്ചിരിക്കുന്നത്.ചാക്കുകളിൽ രേഖപ്പെടുത്തിയ വിലാസത്തെ കുറിച്ച് അന്വേഷണം തുടങ്ങി.. ഇത്രയും അധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്, സമീപകാലങ്ങളിലെ വലിയ വേട്ടകളിലൊന്നാണ്.
