സുല്‍ത്താന്‍ബത്തേരിയില്‍ വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി 2 യുവാക്കളെ പൊലീസ് പിടികൂടി. മുത്തങ്ങ ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് സ്വദേശികളായ സാജിദ്, ശ്രാവണ്‍ രാജ് എന്നിവര്‍ പിടിയിലായത്.
സുല്‍ത്താന്‍ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് കോട്ടൂര്‍ ബ്രാലിയില്‍ വീട്ടില്‍ പി. സാജിദ്(39), ബാലുശ്ശേരി കുനിയില്‍ വീട്ടില്‍ ശ്രാവണ്‍ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ ചെക്ക്പോസ്റ്റിനടുത്തുള്ള പോലീസ് ഔട്ട്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും വന്ന കെ.എല്‍. 10 ബി.എഫ്. 6435 ഇന്നോവ വാഹനത്തില്‍ നിന്നുമാണ് 3.61 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. എസ്.ഐ കെ.എം. സന്തോഷ് മോന്‍, എ.എസ്.ഐ അബ്ദുള്‍ ഖഫൂര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രജീഷ്, മോഹന്‍ദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിനിഷ, ഡോണിത്ത് സജി, ഗീത, നൗഫല്‍ തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.


