പാലക്കാട് അലനല്ലൂരിൽ 40 ഓളം വരുന്ന സംഘം അഞ്ച് യുവാക്കളെ മർദ്ദിക്കാൻ എത്തുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്.

പാലക്കാട്: പാലക്കാട് അലനല്ലൂരിൽ സംഘർഷത്തിനിടെ യുവാക്കൾ തമ്മിലെ കത്തിക്കുത്ത്. സംഭവത്തിന്‍റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 40 ഓളം വരുന്ന സംഘം അഞ്ച് യുവാക്കളെ മർദ്ദിക്കാൻ എത്തുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. സംഘം കാർ തകർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഓഗസ്റ്റ് 31 നാണ് സംഭവം നടന്നത്. അലനെല്ലൂർ ചന്തപടിയിൽ വെച്ച് കാറുകൾ തമ്മിൽ കൂട്ടി മുട്ടിയതാണ് സംഘർഷത്തിന് കാരണം.

YouTube video player