Asianet News MalayalamAsianet News Malayalam

Lottery Winner : പോയത് പലചരക്ക് സാധനങ്ങൾ വാങ്ങാൻ; തിരച്ചെത്തിയത് ലക്ഷാധിപതിയായി !

107,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 81 ലക്ഷം രൂപ. 

Woman Sends Husband To Buy Hot Dogs He Buys Lottery Tickets Wins $100,000
Author
USA, First Published Apr 3, 2022, 11:46 AM IST

റ്റ രാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ ലോട്ടറി(Lottery) ടിക്കറ്റുകൾക്ക് സാധിക്കാറുണ്ട്. നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. അമേരിക്കയിലെ വിസ്കോൺസിനിലെ ഒരു കുടുംബത്തെയാണ് അത്തരത്തിൽ ഭാഗ്യം തേടിയെത്തിയത്. 

ഭാര്യയുടെ നിർദ്ദേശപ്രകാരം പലചരക്ക് സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ പോയതായിരുന്നു ജോസഫ് ബെഡ്നാരെക്ക്. ബാക്കി തുകയ്ക്ക്  ഹോട്ട് ഡോഗ് വാങ്ങണമെന്നായിരുന്ന ഭാര്യ പറഞ്ഞത്. ഇതിനായി മറ്റൊരു കടയിൽ പോകുമ്പോഴാണ് ജോസഫിന്റെ ശ്രദ്ധയിൽ ലോട്ടറി കച്ചടക്കാർ പെടുന്നത്. പിന്നെ താമസിച്ചില്ല, കയ്യിലുണ്ടായിരുന്ന 10 ഡോളറിന് ജോസഫ് ലോട്ടറി എടുത്തു.

ഒടുവിൽ ഫലം വന്നപ്പോൾ ഭാ​ഗ്യദേവതയുടെ കടാക്ഷം ജോസഫിനെ തേടിയെത്തി. പല തവണ ഭാര്യയെ കൊണ്ട് ഫലം പരിശോധിപ്പിച്ച ശേഷമായിരുന്നു ജോസഫ് വിജയിയായ കാര്യം ഉറപ്പിച്ചത്. 107,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഏകദേശം 81 ലക്ഷം രൂപ. വീടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കാനും നിക്ഷേപം വർധിപ്പിക്കാനും പണം ഉപയോഗിക്കാനാണ് ദമ്പതികളുടെ തീരുമാനം.

 ലോട്ടറിയെടുത്തത് 981 രൂപയ്ക്ക്; യുവതിയ്ക്ക് സമ്മാനം 35.8 കോടി രൂപയുടെ ബംഗ്ലാവ്

ഏതാനും ദിവസങ്ങൾ മുമ്പാണ്  ബെക്ക പോട്ട് എന്ന മുപ്പത്തി രണ്ടുകാരി ലോട്ടറി എടുത്തത്. ഒമേസ് മില്യൺ പൗണ്ട് ഹൗസ് നറുക്കെടുപ്പിൽ (Omaze million pound house draw) 981 രൂപയ്ക്കാണ് യുവതി ടിക്കറ്റ് എടുത്തത്. പിറ്റേദിവസം നറുക്കെടുപ്പ് ഫലം വന്നപ്പോൾ ഭാ​ഗ്യദേവതയുടെ കടാക്ഷം ബെക്കയെ തേടിയെത്തുക ആയിരുന്നു. 35.8 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവാണ് ഇവരെ തേടിയെത്തിയത്. 

യുവതിയും ഭർത്താവും മകളും അവരുടെ ഇടുങ്ങിയ രണ്ട് കിടപ്പുമുറികളുള്ള ഈസ്റ്റ് ലണ്ടനിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ വിശാലമായ അഞ്ച് കിടപ്പുമുറികളും നാല് ബാത്ത്റൂമുകളുമുള്ള വലിയ ബംഗ്ലാവിലേക്ക് കുടുംബം താമസം മാറി കഴിഞ്ഞിരിക്കുകയാണ്.

Read Also; Kerala lottery Result: Karunya KR 543 : കാരുണ്യ KR 543 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

ബെർക്‌ഷെയറിലെ ക്വീൻസ് ഹില്ലിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അടുക്കള, 5 കിടപ്പുമുറികൾ, 3 ഡ്രസ്സിംഗ് റൂമുകൾ, നാല് ലക്ഷ്വറി ബാത്ത്റൂമുകൾ, ഒരു വലിയ ഡ്രോയിംഗ് റൂം, മൂന്ന് കാർ ഗാരേജ് എന്നിവയടക്കമാണ് ഇവിടുത്തെ സൗകര്യങ്ങൾ. അടുത്തിടെയാണ് യുവതിക്ക് ഒരു കുഞ്ഞ് ജനിച്ചത്. ഇപ്പോൾ ലോട്ടറി കൂടി അടിച്ചതോടെ ഏറെ സന്തോഷത്തിലാണ് കുടുംബം. തന്റെ മകളുടെ ഭാവി സുരക്ഷിതമായെന്നും അവൾക്ക് ഓടി കളിക്കാൻ വീട്ടിൽ ധാരാളം സ്ഥലമുണ്ടെന്നും ബെക്ക പറഞ്ഞു. കുട്ടിയുടെ ബന്ധുക്കൾക്കും ഇനി ഇവരോടൊപ്പം താമസിക്കാം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് 76 ലക്ഷത്തിന്റെ ലോട്ടറി, ഇപ്പോള്‍ 7.6 കോടിയും; അമ്പരന്ന് ഭാഗ്യശാലി

ആല്‍വിന്‍ കോപ്​ലാന്‍ഡിനെയാണ് രണ്ട് തവണ ഭാ​ഗ്യം തേടിയെത്തിയത്. 2002ലായിരുന്നു കോപ്​ലാന്‍ഡിന് ആദ്യം ലോട്ടറി അടിക്കുന്നത്. അന്ന് 100000 ഡോളറാണ് (76 ലക്ഷം രൂപ) ലഭിച്ചത്. ഇത്തവണ കോപ്​ലാന്‍ഡിനെ തേടിയെത്തിയതാകട്ടെ ഒരു മില്യണ്‍ ഡോളറും (7.6 കോടി രൂപ). വിര്‍ജിനിയ ലോട്ടറിയിൽ 8-11-25-45-48 എന്ന നമ്പറിനാണ് കോപ്​ലാന്‍ഡിന് ലോട്ടറി അടിച്ചത്.  

ഇത്തരത്തിലുള്ള വാർത്തകൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഒരാൾക്ക് ഭാഗ്യം ലഭിച്ചത് 20 തവണയാണ്. അലക്സാണ്ട്രയയിലെ വില്യം ന്യൂവെൽ എന്നയാൾക്കായിരുന്നു ഭാ​ഗ്യം. ഇദ്ദേഹം സമാനമായ 20 ടിക്കറ്റുകള്‍ വാങ്ങുകയും അവയ്ക്ക് സമ്മാനം അടിക്കുകയുമായിരുന്നു. സ്കോട്ടി തോമസ് എന്നയാൾ രണ്ട് സമാന ടിക്കറ്റുകള്‍ വാങ്ങുകയും അവയില്‍ ഓരോന്നിനും ജാക്ക്പോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ഓരോ ടിക്കറ്റിനും ഒരു വര്‍ഷം 25000 ഡോളര്‍ വീതം ആജീവനാന്തമാണ് ലഭിച്ചത്. 

Follow Us:
Download App:
  • android
  • ios