കംബോഡിയയിലെ ആറുവയസ്സുകാരനായ യൂന്‍ സംബാട്ടും ലക്കി എന്ന് വിളിപ്പേരുള്ള ഈ ഭീമന്‍ പെരുമ്പാമ്പും ഉറ്റ സുഹൃത്തുക്കളാണ്. ഊണും ഉറക്കവും എല്ലാം രണ്ടുപേരും ഒരുമിച്ചാണ്.യാതൊരു ഭയവുമില്ലാതെയാണ് യൂന്‍ ലക്കിയുടെ മേല്‍ കിടക്കുന്നത്.ഇന്നേവരെ ലക്കി യൂനിനെ വേദനിപ്പിച്ചിട്ട് പോലുമില്ല.

ചുരുണ്ടുകൂടി കിടക്കുന്ന ലക്കിയാണ് പലപ്പോഴും യൂനിന്‍റെ കിടക്ക.വീട്ടുകാര്‍ക്ക് പലപ്പോഴും ഈ കാര്യത്തില്‍ ഭയമുണ്ട്.പാമ്പ്‌ ഏത് സമയം എങ്ങനെ പെരുമാറും എന്നറിയില്ലല്ലോ. പക്ഷെ ഇത്രയും കാലമായിട്ടും കുഞ്ഞിന് ഒരു പോറല്‍ പോലും ഏല്‍ക്കാത്തതില്‍ വീട്ടുകാര്‍ക്ക് പോലും അത്ഭുതമാണ്.

തങ്ങളുടെ കുഞ്ഞ് മുജ്ജന്മത്തില്‍ വിശുദ്ധ വ്യാളിയുടെ മകന്‍ ആയിരുന്നു എന്നും ആ ദൈവികത കൊണ്ടാണ് അപകടം ഒന്നും വരാത്തതെന്നുമാണ് ഇവര്‍ ഇപ്പോള്‍ വിശ്വസിയ്ക്കുന്നത്.