ലണ്ടൻ അണ്ടർ​ഗ്രൗണ്ടിനേക്കാൾ മികച്ചതാണ് ഡെൽഹി മെട്രോ സ്റ്റേഷൻ എന്നാണ് അലക്സിന്റെ അഭിപ്രായം. വീഡിയോയിൽ അലക്സ് മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും അവിടെയുള്ള സൗകര്യങ്ങളിൽ ആകാംക്ഷ പ്രകടിപ്പിക്കുന്നതുമാണ് കാണുന്നത്.

വിദേശത്ത് നിന്നും ഇന്ത്യ സന്ദർശിക്കാനെത്തുന്ന എത്രയോ ആളുകളെ നാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാവും. സോഷ്യൽ മീഡിയ സജീവമായതോടെ ഇഷ്ടം പോലെ വ്ലോ​ഗർമാർ ഇന്ത്യയിലേക്ക് വരികയും നമ്മുടെ രാജ്യത്ത് നിന്നുള്ള വിവിധ വീഡിയോകളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തങ്ങളുടെ അക്കൗണ്ടുകളിൽ പങ്ക് വയ്ക്കാറുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഇന്ത്യ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് കണ്ടന്റ് ക്രിയേറ്ററായ അലക്സ് ആണ് ഡൽഹിയിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സാധാരണയായി തന്റെ യാത്രകളിൽ നിന്നുള്ള അനുഭവങ്ങൾ അലക്സ് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഇപ്പോൾ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് അലക്സ് രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനെ പുകഴ്ത്തുന്നതാണ്.

ലണ്ടൻ അണ്ടർ​ഗ്രൗണ്ടിനേക്കാൾ മികച്ചതാണ് ഡെൽഹി മെട്രോ സ്റ്റേഷൻ എന്നാണ് അലക്സിന്റെ അഭിപ്രായം. വീഡിയോയിൽ അലക്സ് മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും അവിടെയുള്ള സൗകര്യങ്ങളിൽ ആകാംക്ഷ പ്രകടിപ്പിക്കുന്നതുമാണ് കാണുന്നത്. ഇവിടുത്തെ സൗകര്യങ്ങളും കാഴ്ചയിലെ ഭം​ഗിയുമെല്ലാം ബ്രിട്ടീഷ് കണ്ടന്റ് ക്രിയേറ്ററെ വീഴ്ത്തിക്കളഞ്ഞു എന്നുവേണം വീഡിയോ കാണുമ്പോൾ മനസിലാക്കാൻ.

View post on Instagram

അനേകങ്ങളാണ് അലക്സിന്റെ വീഡിയോയ്ക്ക് കമന്റുകളും നൽകിയിരിക്കുന്നത്. ശരിക്കും ഡെൽഹി മെട്രോ സ്റ്റേഷൻ മികച്ചതാണ് എന്ന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.

ഇതുപോലെ നേരത്തെയും ഇന്ത്യയിൽ നിന്നും പല വിദേശ കണ്ടന്റ് ക്രിയേറ്റർമാരും ചെയ്ത വീഡിയോകൾ വൈറലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കിർ​ഗിസ്ഥാനിൽ നിന്നുള്ള ദമ്പതികൾ ഡെൽഹിയിൽ നിന്നുള്ള വീഡിയോ ഷെയർ ചെയ്തത്. ഇന്ത്യയെ കുറിച്ച് ഇന്ത്യയിൽ വരുന്നതിന് മുമ്പ് കേട്ട കാര്യങ്ങളെല്ലാം തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടു എന്ന രീതിയിലായിരുന്നു ഇവർ വീഡിയോ പങ്കുവച്ചത്.

ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ഇന്ത്യയെ കുറിച്ച് കേട്ട കാര്യങ്ങൾ അത്ര നല്ലതായിരുന്നില്ല എന്നും എന്നാൽ ഡെൽഹിയിൽ ഒരാഴ്ച താമസിച്ചപ്പോഴേക്കും ഡെൽഹി വളരെ അധികം ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു കൊണ്ടായിരുന്നു ഇവർ വീഡിയോ ഷെയർ ചെയ്തിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം