ന്യൂയോര്‍ക്ക്: തോക്കു ചൂണ്ടിയാണ് ആ കള്ളന്‍ കടയില്‍ എത്തിയത്. അവിടെയുള്ളവരെല്ലാം ഭയന്നു വിറയ്ക്കും, ക്യാഷ് കൗണ്ടറില്‍ നിന്ന് പണം തന്റെ കൈയിലെത്തും ഇതായിരുന്നു പുള്ളിയുടെ മനസ്സിലിരിപ്പ്. നെഞ്ചും വിരിച്ച്, മുഖം മൂടി ധരിച്ച് ക്യാഷ് കൗണ്ടറില്‍ ചെന്ന കള്ളന് എന്നാല്‍, പദ്ധതികള്‍ പെട്ടെന്ന് തെറ്റി. വൈകാതെ അയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് പിടിയിലുമായി. 

അമേരിക്കയിലെ മേരിലാന്റിലെ ഫ്രഡറിക്കിലെ കടയിലാണ് സംഭവം. കടയിലെ ക്യാഷ് കൗണ്ടറിന് അടുത്തു നിന്ന ജീവനക്കാരനാണ് കള്ളന്റെ പദ്ധതി പൊളിച്ചത്. തോക്കു കണ്ടതും സാധനങ്ങള്‍ വാങ്ങാനെത്തിയ രണ്ടു പേര്‍ പിന്നിലേക്ക് ഓടി. എന്നാല്‍, ജീവനക്കാരന്‍ കള്ളനെ കണ്ട് പേടിച്ചില്ല. തോക്കില്‍ മുറുക്കെ പിടിച്ചു. പിടി വിട്ടില്ല. കള്ളന്‍ തോക്കു പിടിച്ചു വലിച്ചിട്ടും ജീവനക്കാരന്‍ പിടി വിട്ടില്ല. ഒടുക്കം തോക്ക് ജീവനക്കാരന്റെ കൈയില്‍. പേടിച്ചു വിറച്ച കള്ളന്‍ ഓടി രക്ഷപ്പെട്ടു. ഈ സംഭവങ്ങളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. 

ഇതാണ് വീഡിയോ:

വീഡിയോ കണ്ട ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കള്ളന്‍ പിടിയിലായി. 18കാരനായ റിയാന്‍ ജെ വേജസാണ് അറസ്റ്റിലായത്.