ഞങ്ങള്‍ കണ്ടുമുട്ടിയത് ഇരുപതുകളിലാണ് ഡേറ്റിങ്ങും ചാറ്റിങ്ങും ഒന്നുമില്ല പുള്ളി നേരെ വന്ന് എന്നോട് ചോദിച്ചു, ഞാന്‍ നിന്നെ കല്ല്യാണം കഴിക്കട്ടേ

ഈ പ്രണയം ഒരു വല്ലാത്ത പ്രണയമാണ്. പാട്ടുപാടലും മരംചുറ്റലുമൊന്നുമല്ല അതിനെ ലൈവാക്കി നിര്‍ത്തുന്നത്. ഈ ഭാര്യയുടേയും ഭര്‍ത്താവിന്‍റെയും സ്നേഹവും കരുതലും സ്വാതന്ത്ര്യവും തന്നെയാണ്. ഹ്യുമന്‍സ് ഓഫ് ബോംബെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ സൂപ്പര്‍ കപ്പിളിനേ കുറിച്ച് പറയുന്നത്. കുറിപ്പിതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് : ഞങ്ങള്‍ കണ്ടുമുട്ടിയത് ഇരുപതുകളിലാണ്. ഡേറ്റിങ്ങും ചാറ്റിങ്ങും ഒന്നുമില്ല. പുള്ളി നേരെ വന്ന് എന്നോട് ചോദിച്ചു, ഞാന്‍ നിന്നെ കല്ല്യാണം കഴിക്കട്ടേ. ഞാന്‍ തിരിച്ചു ചോദിച്ചു, എന്തുകൊണ്ടാണ് ഞാന്‍ നിങ്ങളെ കല്ല്യാണം കഴിക്കേണ്ടത്. അദ്ദേഹം പറഞ്ഞു, ഞാന്‍ വീട്ടിലെ ജോലിയെല്ലാം ചെയ്തോളാം. നിനക്ക് നിനക്കിഷ്ടമുള്ളതെല്ലാം ചെയ്യാം. 
ഇന്ന് നോക്കൂ. ഞങ്ങള്‍ ബിസിനസ് പങ്കാളികളാണ്. ഒരുമിച്ച് ഈ കട നടത്തുന്നു. ഒരു കാര്യം കൂടി ഞാന്‍ പറയാം, എല്ലാ ദിവസവും രാവിലെ നല്ല ഇഞ്ചി ചായയുമായി വന്ന് അദ്ദേഹമെന്നെ ഉണര്‍ത്തുന്നു. അപ്പോള്‍, എനിക്ക് തോന്നുന്നത് ഈ ലോകത്ത് എന്‍റെ ഭര്‍ത്താവുണ്ടാക്കുന്ന ചായയാണ് ഏറ്റവും നല്ല ചായയെന്ന് പറയാന്‍ കഴിയുന്ന ഒരേയൊരു പെണ്ണ് ഞാനാണെന്ന്.