ഹാന്‍ഡ് ബ്രേക്കിടാന്‍ മറന്നതാണ് കാര്‍ തനിയെ ഓടാന്‍ കാരണം ബാറിനു മുന്നിലെത്തി നില്‍ക്കുകയായിരുന്നു കാര്‍

ഡ്രൈവറില്ലാതെ ലംബോര്‍ഗിനി ഗല്ലാര്‍ഡോ ബാറിലേക്ക് വരുന്നത് കണ്ട് അന്തംവിട്ട് ജനങ്ങള്‍. ഹോങ്കോങ്ങിലാണ് സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന മനുഷ്യര്‍ ഒരു കോടിയിലധികം വില വരുന്ന ലംബോര്‍ഗിനിയുടെ വരവ് കണ്ട് സഡന്‍ബ്രേക്കിടുകയായിരുന്നു. 

ഹാന്‍ഡ് ബ്രേക്കിടാന്‍ മറന്നതാണ് കാര്‍ തനിയെ ഓടാന്‍ കാരണമെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. ജനങ്ങള്‍ നോക്കുമ്പോള്‍ ഡ്രൈവിങ് സീറ്റില്‍ ആളില്ലാതെ കാര്‍ നീങ്ങുകയാണ്. ബാറിനു മുന്നിലെത്തിയ കാര്‍ നിന്നു. ബാറിലിരുന്ന ആളും മറ്റാളുകളും ചേര്‍ന്ന് ഫോട്ടോയും വീഡിയോയും എടുക്കുന്നതുമെല്ലാം സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ കാണാം. ഒടുവില്‍ ഉടമ വന്ന് കാറിലിരുന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും നോക്കുന്നുണ്ട്.

വീഡിയോ കാണാം: