കാട് മറ്റൊരു ലോകമാണ്. മറ്റൊരു ജൈവവൈവിധ്യ വ്യവസ്ഥ. മനുഷ്യന്‍ കടന്നു കയറാന്‍ പാടില്ലാത്ത, ജീവികള്‍ ഏറ്റവും സ്വാഭാവികമായി ജീവിക്കുന്ന ആ ലോകത്ത് സംഭവിക്കുന്നതൊക്കെ നമുക്ക് അപരിചിതമായ കാര്യങ്ങളാണ്. കാട്ടിലെ ദിനങ്ങള്‍. വ്യത്യസ്ത കാലാവസ്ഥകളില്‍ മൃഗങ്ങളുടെയും സസ്യലതാദികളുടെയും ജീവിതം. അങ്ങനെയങ്ങിനെ പലതും. 

Add Asianetnews as a Preferred SourcegooglePreferred

ഈ ലോകവുമായി മനുഷ്യരെ ബന്ധിപ്പിക്കുന്ന കണ്ണികളാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍. കാടിനകത്ത് കടന്ന് അവിടത്തെ അപരിചിത ജീവിതങ്ങള്‍ മനഷ്യര്‍ക്കായി പകര്‍ത്തുന്നവരാണ് വന്യ ജീവി ഫോട്ടോഗ്രാഫര്‍മാര്‍. 

കാടിനോടും കാട്ടു മൃഗങ്ങളോടുമുള്ള ആത്മബന്ധവും കാടിന്റെ ഭാഷയിലുള്ള പരിജ്ഞാനവുമാണ് ഒരു നല്ല വന്യ ജീവി ഫോട്ടോഗ്രാഫറെ ഉണ്ടാക്കുന്നത്. അത്തരത്തിലുള്ള ഒരു നല്ല വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ് വിം വാന്‍ ഡെന്‍ ഹീവര്‍. നാട്ടിലുള്ളതിനേക്കാള്‍ കാട്ടിലാണ് ഈ വന്യജീവി ഫോട്ടോഗ്രാഫര്‍ കൂടുതല്‍ ജീവിച്ചത്. മനുഷ്യരേക്കാള്‍ മൃഗങ്ങളെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ലോകത്തെ ഏറ്റവും നല്ല വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ മികച്ച ഫോട്ടോഗ്രാഫറിന്റെ ശേഖരത്തില്‍ മരം കയറുന്ന സിഹങ്ങളും അത്യപൂര്‍വ്വമായ മഞ്ഞുപുലികളുമുണ്ട്. 

കാണാം, ആ വനലോകം. 

വിം വാന്‍ ഡെന്‍ ഹീവര്‍. Image Courtesy: Wim van den Heever FB page

Image Courtesy: Wim van den Heever FB page