അത്തരത്തിലൊരു പോസ്റ്റ് വെഡ്ഡിങ്ങ് ആല്‍ബവും, വീഡിയോയുമാണ് ഇതും. ശരത് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കോട്ടയം സ്വദേശി രഘുരാജ് ഭാസിയാണ് കണ്‍സെപ്റ്റും ഫോട്ടോയും

കല്ല്യാണ ആല്‍ബങ്ങളിലും വീഡിയോകളിലും അടിമുടി ന്യൂജെന്‍ ടച്ചാണ്. എങ്ങനെ പ്രിയപ്പെട്ട ദിവസത്തെ വ്യത്യസ്തമാക്കാമെന്ന പരീക്ഷണം. അത്തരത്തിലൊരു പോസ്റ്റ് വെഡ്ഡിങ്ങ് ആല്‍ബവും, വീഡിയോയുമാണ് ഇതും. ശരത് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കോട്ടയം സ്വദേശി രഘുരാജ് ഭാസിയാണ് കണ്‍സെപ്റ്റും ഫോട്ടോയും ചെയ്തിരിക്കുന്നത്.

കഥകളി നടനും പദം പാട്ടുകാരനുമായ യശ്വന്തിന്‍റേയും, പഞ്ചമിയുടെയും വിവാഹ ആല്‍ബത്തിലും വീഡിയോയിലുമാണ് ഈ വ്യത്യസ്ത കൊണ്ടുവന്നിരിക്കുന്നത്. യശ്വന്ത് പഞ്ചമിയെ കഥകളി വേഷം ധരിപ്പിക്കുന്നതും അതിലെ നിമിഷങ്ങളുമാണ് ഇതിലുള്ളത്. 

ചിത്രങ്ങള്‍ കാണാം: 

വീഡിയോ കാണാം: