ട്യൂണിക്ക് ന്യൂയോര്‍ക്കിലെ വളരെ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് പൊതുസ്ഥലങ്ങളില്‍ നഗ്നരായ മനുഷ്യരുടെ ഫോട്ടോഷൂട്ട് ഇതിനുമുമ്പും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്

മെല്‍ബണ്‍: കലയ്ക്ക് വേണ്ടി നഗ്നരാവാന്‍ തയ്യാറായി എത്തിയത് പതിനായിരത്തോളം പേര്‍... സ്ഥലസൌകര്യവും മറ്റും കണക്കിലെടുത്ത് പങ്കെടുപ്പിച്ചത് അഞ്ഞൂറ് പേരെ. മെല്‍ബണിലാണ് വ്യത്യസ്തമായ ഈ കലാവിഷ്കാരം നടന്നത്. 

ഫോട്ടോഷൂട്ടില്‍ നിന്ന്

തിങ്കളാഴ്ചയാണ് ആര്‍ട്ടിസ്റ്റ്, സ്പെന്‍സര്‍ ട്യൂണിക്കിന്‍റെ നേതൃത്വത്തില്‍ 'നഗ്നതയുടെ തിരിച്ചുവരവ്' (Return of the Nude) മാസ് ഫോട്ടോഷൂട്ട് നടന്നത്. ട്യൂണിക്ക് ന്യൂയോര്‍ക്കിലെ വളരെ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ്. പൊതുസ്ഥലങ്ങളില്‍ നഗ്നരായ മനുഷ്യരുടെ ഫോട്ടോഷൂട്ട് ഇതിനുമുമ്പും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രശസ്തമാണ് 2010-ല്‍ സിഡ്നി ഓപ്പറാ ഹൌസില്‍ നടന്നത്. 

ഫോട്ടോഷൂട്ടിനിടയില്‍

നിരവധി നഗ്നരായ സ്ത്രീകളും പുരുഷന്മാരും സുതാര്യമായ ചുവപ്പ് തുണികൊണ്ട് മൂടിയാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. തടിച്ചതും മെലിഞ്ഞതും ഒക്കെയായ എല്ലാ തരത്തിലുള്ള ശരീരമുള്ളവരും ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തിരുന്നു. ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാനെത്തിയവരുടെ സൌകര്യം കണക്കിലെടുത്തുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഷൂട്ട് അവസാനിപ്പിക്കുമെന്ന് ട്യുണീക്ക് പറഞ്ഞിരുന്നു. പൊലീസ് തന്നെ അറസ്റ്റ് ചെയ്തേക്കുമോയെന്ന ആകുലതയോടെയാണ് താന്‍ ഷൂട്ട് പൂര്‍ത്തിയാക്കിയതെന്നും ട്യുണീക് പറയുന്നു. 

ട്യൂണിക് നിര്‍ദ്ദേശം നല്‍കുന്നു

 'എല്ലാവരും നഗ്നരാണെങ്കില്‍ നഗ്നതയെ കുറിച്ച് ആരും ബോധവാന്മാരാകില്ല', ഷൂട്ടില്‍ പങ്കെടുത്ത അനല്യാന കരോളിന്‍ ഇന്‍സ്റ്റഗ്രാമിലെഴുതിയിരിക്കുന്നു.