ഇരുള വിഭാഗക്കാരായ മാസി സദൈയാന്‍, വൈദിവേല്‍ ഗോപാല്‍ എന്നിവര്‍ക്കാണ് നറുക്ക് വീണത്. രാജ്യത്തെ പേരുകേട്ട പാമ്പുപിടുത്തക്കാരായ ഇവരെ രണ്ട് പരിഭാഷകര്‍ക്കൊപ്പമാണ് ഈ മാസം ഫ്ലോറിഡയിലേക്ക് കൊണ്ടു പോയത്.

ഉഷ്ണമേഖലാ ചതുപ്പു പ്രദേശങ്ങളില്‍ ബര്‍മ്മീസ് പെരുമ്പാമ്പുകളുടെ ശല്യം രൂക്ഷമാണ്. ഇവ മറ്റുജീവജാലങ്ങള്‍ക്ക് വംശനാശഭീഷണിയായതോടെയാണ് സംയുക്ത പദ്ധതി തയ്യാറാക്കി അധികൃതര്‍ പെരുമ്പാമ്പ് വേട്ടക്കിറങ്ങിയത്.

ഫ്ലോറിഡയിലെത്തി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അമ്പതുവയസ്സുള്ള സദൈയാനും ഗോപാലും നടത്തിയ പ്രകടനം കണ്ട് വൈല്‍ഡ് ലൈഫ് അധികൃതര്‍ ഞെട്ടി. എട്ട് ദിവസം കൊണ്ട് 13 ഭീമാകാരന്‍ പെരുമ്പാമ്പുകളെയാണ് ഇരുവരും ചേര്‍ന്ന് വലയിലാക്കിയത്.

ഫ്ളോറിഡയിലെ ആദ്യദിവസം തന്നെ ഒരു തടാകത്തില്‍ നിന്നും നാല് പെരുമ്പാമ്പുകളെയാണ് ഇരുവരും ചേര്‍ന്ന് വലയിലാക്കിയത്.

ഇരുളവിഭാഗം പാമ്പുപിടുത്തത്തില്‍ വിദഗ്ദരാണ്. ഇവരുടെ സേവനത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് പ്രോജക്ട് മേധാവി ക്രിസ്റ്റണ്‍ സമ്മേഴ്സ് പറയുന്നു. അവരില്‍ നിന്നും പാമ്പുകളെ പിടിക്കുന്നതിനെപ്പറ്റി കൂടുതല്‍ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
68,888 ഡോളറാണ് പാമ്പുപിടുത്തക്കാര്‍ക്കും പരിഭാഷകര്‍ക്കും വേണ്ടി അധികൃതര്‍ മുടക്കുന്നത്. ഫെബ്രുവരിയിലും വേട്ട തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.