ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല അതിനുമുമ്പ് പട്ടാളക്കാര്‍ പിടികൂടി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ബലാത്സംഗം ചെയ്യു
എല്ലാ കലാപങ്ങളുടെയും യുദ്ധങ്ങളുടെയും ആദ്യ ഇരകള് സ്ത്രീകളും കുട്ടികളുമാണ്. സംഘര്ഷമേഖലകളില്, ശാരീരികമായും മാനസികമായും അവര് അനുഭവിക്കുന്ന ദുരന്തങ്ങള് കാര്യമായി രേഖപ്പെടുത്താറില്ല. അവര്ക്കൊപ്പം ആ കൊടും ക്രൂരതയുടെ കഥകളും അവസാനിക്കാറാണ് പതിവ്.പൊള്ളുന്ന ആ കഥകളിള് തന്നെയാണ് മ്യാന്മറില്നിന്നും പുറത്തുവരുന്നത്. മ്യാന്മര് സൈന്യം ബലാല്സംഗം ചെയ്ത ആയിരക്കണക്കിന് റോഹിംഗ്യന് അഭയാര്ത്ഥി സ്ത്രീകളുടെ അനുഭവങ്ങള്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളടക്കമാണ് സൈന്യത്തിന്റെ ക്രൂരതകള്ക്ക് ഇരയാവുന്നത്. ഗര്ഭിണികളാവുന്നത്. അതിലൊരു സ്ത്രീയുടെ ജീവിതമാണിത്. ബിബിസിയുടെ ഡാന് ജോണ്സണ്, സഞ്ജയ് ഗാംഗുലി, പ്രതീക്ഷ ചില്ദിയാല് എന്നിവര് തയ്യാറാക്കിയ വീഡിയോ ആസ്പദമാക്കിയുള്ള കുറിപ്പ്. കടപ്പാട്: ബിബിസി
ഓടി രക്ഷപ്പെടാന് കഴിഞ്ഞില്ല. അതിനുമുമ്പ് പട്ടാളക്കാര് എന്നെ പിടികൂടിയിരുന്നു
വെറും പതിനേഴ് വയസാണ് ഈ പെണ്കുട്ടിയുടെ പ്രായം. ഒരാഴ്ച മാത്രം പ്രായമുള്ളൊരു കുഞ്ഞിന്റെ അമ്മയാണവള്:
'എനിക്ക് ഓടി രക്ഷപ്പെടാന് കഴിഞ്ഞില്ല. അതിനുമുമ്പ് പട്ടാളക്കാര് എന്നെ പിടികൂടിയിരുന്നു. അവരെന്നെ ബലാത്സംഗം ചെയ്തു. ദിവസങ്ങളോളം മ്യാന്മര് പട്ടാളക്കാര് എന്നെ തടവില്വച്ചു. ആവര്ത്തിച്ചാവര്ത്തിച്ച് ബലാത്സംഗം ചെയ്യുകയും അടിക്കുകയും ചെയ്തു. അന്നുരാത്രിയും പിറ്റേന്ന് രാവിലെയും വൈകുന്നേരവും ക്രൂരമായ പീഡനം ആവര്ത്തിച്ചു. അവസാനം ഒരു മരത്തിന് കെട്ടിയിട്ടശേഷം അവര് പോയി. ഞാനവിടെയിരുന്ന് കരഞ്ഞു. കരഞ്ഞുതളര്ന്ന എന്നെ രോഹിങ്ക്യന് അഭയാര്ത്ഥികളുടെ സംഘമാണ് രക്ഷിച്ചത്. അവരെന്നെ ബംഗ്ലാദേശ് അതിര്ത്തിയിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് ഗര്ഭിണിയാണെന്ന് തിരിച്ചറിയുന്നത്. ആ കുഞ്ഞിനിപ്പോള് ഒരാഴ്ചയാണ് പ്രായം. ഇതുവരെ കുഞ്ഞിന് പേരിട്ടിട്ടില്ല. ഗര്ഭം അലസിപ്പിക്കുന്നത് പാപമാണെന്ന ചിന്തയാണ് കുഞ്ഞിനെ ഉപേക്ഷിക്കാതിരിക്കാന് കാരണം. അവരെന്നോട് പാപം ചെയ്തു. പക്ഷെ, ഞാനത് ചെയ്തില്ല. ഞാനെന്റെ കുഞ്ഞിനെ ജീവനോടെ സംരക്ഷിച്ചു. തനിക്കാകെയുള്ളത് പ്രായമായ മുത്തച്ഛനും മുത്തശ്ശിയുമാണ്. മാതാപിതാക്കളെ കാണാതായിരിക്കുകയാണ്. അവര് ഒരുപക്ഷെ മരിച്ചിട്ടുണ്ടാകാം. '
.
അവള് വീടിനുള്ളില് തന്നെയിരിക്കുകയാണെന്നും അവളവിടെയുണ്ടെന്ന് ആരുമറിയില്ലെന്നും അവളുടെ മുത്തച്ഛനും മുത്തശ്ശിയും പറയുന്നു. 'ആ കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് അവളോട് പറഞ്ഞതാണ് പക്ഷെ, അവള് കേട്ടില്ല. അല്ലാഹുവിന്റെ നിശ്ചയമാണ് ആ കുഞ്ഞെന്നാണവള് പറയുന്നത്
എന്നാല് ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി ദത്തെടുക്കുന്ന സംഘടന പറയുന്നത് ഈ കുഞ്ഞുങ്ങള് അനിശ്ചിതത്വത്തോടും അപകര്ഷതയോടും വളരാതിരിക്കാനാണ് അവരെ സുരക്ഷിതമായ കരങ്ങളിലേല്പ്പിക്കുന്നതെന്നാണ്. എന്നാല് ഈ പെണ്കുട്ടി പറയുന്നത്, 'താന് വിവാഹം കഴിച്ച് ഒരു സാധാരണജീവിതമാണ് നയിച്ചിരുന്നതെങ്കില് തന്നോടാരും കുഞ്ഞിനെ ആവശ്യപ്പെടില്ലായിരുന്നു. കുഞ്ഞിനെ കൊടുക്കരുതെന്നുണ്ട്. പക്ഷെ കുഞ്ഞിന്റെ മുഖം കാണുമ്പോള്... '
Courtesy: BBC
