അവരുടെ അഭിപ്രായപ്രകടനത്തിനുള്ള അവകാശം ഞാന്‍ അംഗീകരിക്കുന്നു അതേസമയം സൗദി സ്ത്രീ എന്താണെന്ന് ലോകത്തിന് എന്നിലൂടെ കാണിച്ചുകൊടുക്കാനാണ് ഞാനീ അവസരം വിനിയോഗിക്കുന്നത്
ജിദ്ദ: ജിദ്ദയില് നിന്നുള്ള മോഡല് തലീദാ തമര് പാരീസ് ഫാഷന് വീക്കില് ഓളമാകുന്നു. സൗദിയില് നിന്നുള്ള ആദ്യത്തെ സൂപ്പര് മോഡല് തലീദ തമറാകുമെന്ന പ്രതീക്ഷയിലേക്കാണ് ലോകം കണ്ണ് നട്ടിരിക്കുന്നത്.
'പാരീസ് ഫാഷന് വീക്കി'ല് പങ്കെടുത്തുകൊണ്ട് രാജ്യന്തര തലത്തില് തന്നെ അറിയപ്പെടുന്ന മോഡലും, സൗദിയില് നിന്നുള്ള സൂപ്പര് മോഡലുമാകും തലീദ'യെന്ന് 'അറബ് ന്യൂസ്' റിപ്പോര്ട്ട് ചെയ്യുന്നു. ഇതുവരെ സൗദിയില് നിന്നുള്ള മറ്റൊരു മോഡലും ഇത്രയും ശ്രദ്ധിക്കപ്പെട്ടൊരു ഫാഷന് ഷോയുടെ ഭാഗമായിരുന്നില്ല.

'സൗദി ഒരുപക്ഷെ, തന്റെ ഈ മോഡലിങ്ങ് അംഗീകരിക്കുകയില്ലായിരിക്കു'മെന്ന് 'ന്യൂയോര്ക്ക് ടൈംസി'ന് നല്കിയ അഭിമുഖത്തില് തലീദ്ദ പറഞ്ഞിരുന്നു. എന്നാല്, അവരുടെ അഭിപ്രായപ്രകടനത്തിനുള്ള അവകാശം ഞാന് അംഗീകരിക്കുന്നു. അതേസമയം സൗദി സ്ത്രീ എന്താണെന്ന് ലോകത്തിന് എന്നിലൂടെ കാണിച്ചുകൊടുക്കാനാണ് ഞാനീ അവസരം വിനിയോഗിക്കുന്നത്' എന്നും തലീദ പറഞ്ഞു.
ഫാഷന് ഷോയ്ക്ക് ശേഷം തലീദ നാട്ടിലേക്ക് മടങ്ങുന്നത് വാഹനമോടിക്കാനുള്ള ലൈസന്സിനായിക്കൂടിയാണ്. ജൂലൈ, ആഗസ്ത് ലക്കം ഇന്റര്നാഷണല് മാഗസിനായ 'ഹാര്പേഴ്സ് ബസാര് അറേബ്യ'യുടെ കവറായതോടു കൂടിയാണ് തലീദ ഫാഷന്ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഇന്റര്നാഷണല് മാഗസിന്റെ കവറാകുന്ന സൗദിയില് നിന്നുള്ള ആദ്യമോഡലുകൂടിയാണ് തലീദ.

'ഞാന് മോഡലിങ്ങ് ആരംഭിക്കുമ്പോള് ഒരിക്കല് പോലും കരുതിയിരുന്നില്ല, സൗദിയില് നിന്നുള്ള ആദ്യത്തെ മോഡല് ഞാനാകുമെന്ന്. പക്ഷെ, ഇത് ശരിയായ സമയമാണ് സൗദി സ്ത്രീകള് മോഡലിങ്ങ് രംഗത്തേക്ക് കൂടി വരാന് സമയമായിരിക്കുന്നു. എന്റെ ചെറുപ്പത്തിലൊന്നും സൗദി സ്ത്രീകളിലാരും മാഗസിനുകളുടെ കവറാകുന്നതോ, ഫാഷന് ഷൂട്ടുകളില് പങ്കെടുക്കുന്നതോ കണ്ടിട്ടില്ല. വളര്ന്നപ്പോള് ഞാനതിനെ കുറിച്ച് ചിന്തിച്ചു. എന്തുകൊണ്ടാണ് നമ്മുടെ സംസ്കാരത്തില് മോഡലിങ്ങ് ബഹുമാനിക്കപ്പെടുന്ന ജോലിയല്ലാത്തത്. ഞാന് പ്രതിനിധീകരിക്കുന്നത്, കരുത്തുറ്റ സുന്ദരികളായ സൗദി സ്ത്രീകളെയാണ്. ' എന്നും തലീദ പറയുന്നു.

സൗദി വംശജന് അയ്മാന് തമറിന്റെയും ഇറ്റാലിയന് വംശജയായ ക്രിസ്റ്റീന തമറിന്റെയും മകളായി ജിദ്ദയില് തന്നെയാണ് തലീദ ജനിച്ചതും വളര്ന്നതും. അയ്മാന് തമര്, തമര് ഗ്രൂപ്പിന്റെ ചെയര്മാനാണ്. തലീദയുടെ അമ്മ ക്രിസ്റ്റീനയും നേരത്തേ മോഡലായിരുന്നു. 'അമ്മയില് നിന്നാണ് താന് മോഡലിങ്ങ് രംഗത്തെ കുറിച്ച് കേട്ടതും പഠിച്ചതുമെല്ലാം. അമ്മയാണ് ഏറ്റവും വലിയ പ്രചോദന'മെന്നും അറബ്ന്യൂസിനോട് തലീദ പറഞ്ഞിരുന്നു.
'താന് കരീര് തുടങ്ങിയിട്ടേയുള്ളൂ. ഒരുപാട് തടസങ്ങള് നേരിടേണ്ടി വന്നേക്കാം. പക്ഷെ, എനിക്ക് പ്രതീക്ഷയുണ്ട്. സൗദിയിലെ മാറ്റങ്ങള് ആശാവഹമാണ്. താന് ജനിച്ചതും വളര്ന്നതുമെല്ലാം സൗദിയിലാണ്. അവിടെ സ്ത്രീകള്ക്കിപ്പോള് വാഹനമോടിക്കാം. അതുപോലെ ഇനിയും മാറ്റങ്ങള് വരുമെന്നു തന്നെയാണ് വിശ്വാസം' എന്നും തലീദ പറയുന്നു.
പാരിസ് ഫാഷന് വീക്കില് തലീദ തമര്, വീഡിയോ കാണാം:

