സുനിത ദേവദാസ് എഴുതുന്നു
ബിഗ് ബോസ് ഇതുവരെയുള്ള എല്ലാ എപ്പിസോഡും ഞാനും എന്റെ വീട്ടിലെ മുഴുവന്‍ മനുഷ്യരും കണ്ടു. സൗകര്യം കിട്ടിയാല്‍ ബാക്കിയും കാണും. എനിക്ക് അത് ഭയങ്കര ഇന്ററസ്റ്റിംഗ് ആണ് . കാരണം വല്യ മീശ പിരിച്ചും മസിലു പിടിച്ചുമൊക്കെ നടക്കുന്ന നമ്മളൊക്കെ ഇത്രയേ ഉള്ളു അല്ലെങ്കില്‍ ഇത്രയും ഉണ്ട് എന്ന് വീണ്ടു വിചാരമുണ്ടാവാന്‍ ആ ഷോ സഹായിക്കും.

മനുഷ്യര്‍ ഭയങ്കര ഹിപ്പോക്രാറ്റുകളാണ് . ഇപ്പോള്‍ അതിന്റെ പുതിയ വേര്‍ഷനാണ്, 'അയ്യേ ബിഗ് ബോസോ? ഞാന്‍ കാണാറും ഇല്ല , വീട്ടില്‍ കയറ്റാറും ഇല്ല' എന്ന് പറയുന്നത് .
ബിഗ് ബോസ് ഇതുവരെയുള്ള എല്ലാ എപ്പിസോഡും ഞാനും എന്റെ വീട്ടിലെ മുഴുവന്‍ മനുഷ്യരും കണ്ടു. സൗകര്യം കിട്ടിയാല്‍ ബാക്കിയും കാണും.
എനിക്ക് അത് ഭയങ്കര ഇന്ററസ്റ്റിംഗ് ആണ് . കാരണം വല്യ മീശ പിരിച്ചും മസിലു പിടിച്ചുമൊക്കെ നടക്കുന്ന നമ്മളൊക്കെ ഇത്രയേ ഉള്ളു അല്ലെങ്കില്‍ ഇത്രയും ഉണ്ട് എന്ന് വീണ്ടു വിചാരമുണ്ടാവാന്‍ ആ ഷോ സഹായിക്കും.
ഇപ്പോ ആ ഷോ കാണുമ്പോള്‍ അതില്‍ സ്ഥിരബുദ്ധിയുള്ള ഒരേയൊരു മനുഷ്യനെയെ കാണുന്നുള്ളൂ. സാബുമോന്‍. സാബുവിന് ഇതൊരു ഗെയിമാണെന്ന് നല്ല ബോധമുണ്ട്. ബാക്കിയുള്ളവരൊക്കെ ചെയ്തു കൂട്ടുന്നത് എന്ത് രസമാണ് .
60 കാമറ ഉണ്ടെന്ന് അറിഞ്ഞിട്ടും മൂന്നു ദിവസത്തില്‍ കൂടുതല്‍ അവനവന്‍ അല്ലാതിരിക്കാനോ അഭിനയിക്കാനോ മാന്യമായി മാത്രം പെരുമാറാനോ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല .
ഫോണും ഇന്റര്‍നെറ്റും വീട്ടുകാരും പുറം ലോകവുമായി ബന്ധവും ഇല്ലാതായതോടെ രണ്ടാമത്തെ ദിവസം മുതല്‍ സാബുവൊഴികെയുള്ളവര്‍ തൊട്ടതിനും പിടിച്ചതിനും പൊട്ടിക്കരയുന്നതും പൊട്ടിത്തെറിക്കുന്നതും കാണാം.
മനുഷ്യന്‍ എന്താണെന്ന് അറിയാനുള്ള കൗതുകത്തോട് കൂടി തന്നെയാണ് ഞാനിതു കാണുന്നത്.
എന്നെ അത് കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇവയാണ് .
1 . സ്‌ക്രീനില്‍ കാണുന്ന മനുഷ്യരും യഥാര്‍ത്ഥ വ്യക്തിത്വവും തമ്മിലുള്ള വ്യത്യാസം
2 . അവനവന്റെ കംഫര്‍ട്ട് സോണില്‍ നിന്നും അടര്‍ത്തി മാറ്റി കഴിയുമ്പോള്‍ മനുഷ്യര്‍ക്ക് വരുന്ന മാറ്റം
3 . ആഹാരം പോലും കുറച്ചു അളവില്‍ കുറയുമ്പോള്‍ മൂക്ക് മുട്ടെ ആഹാരം കഴിച്ചിരുന്ന മനുഷ്യന്‍ ഒറ്റ ദിവസം കൊണ്ട് വയലന്റ് ആവുന്നതു പോലുള്ള രസകരമായ സന്ദര്‍ഭങ്ങള്‍
4 . മനുഷ്യര്‍ മറ്റു മനുഷ്യരെ കുറിച്ച് പറയുന്ന കാര്യങ്ങള്‍, അത് തന്നെ അപ്പുറത്തു പോയി സൗകര്യത്തിനു മാറ്റി പറയുന്നത്
5 . ആരുമല്ലാത്തവരോട് ഒറ്റ ദിവസം കൊണ്ടൊക്കെ ഉണ്ടാവുന്ന ആശ്രയത്വവും അടുപ്പവും വെറുപ്പും
ഇങ്ങനെ പലവിധ കാര്യങ്ങള്‍ . എല്ലാം മനുഷ്യനെ പഠിക്കാനും നിരീക്ഷിക്കാനും കിട്ടുന്ന അവസരങ്ങള്‍ .
ഷോയില്‍ ഏറ്റവും രസകരമായി ഇപ്പോള്‍ തോന്നുന്നത് കള്ളു കുടിക്കാത്ത സാബു മോന്‍ എന്ത് നല്ല മനുഷ്യനാണ് എന്നത് തന്നെയാണ് .
സത്യസന്ധമായി ഈ ഷോയെ കുറിച്ച് അഭിപ്രായം പറയാന്‍ ആരുണ്ട് ?
NB: ബിഗ് ബോസ് കാണുന്നവര്‍ രണ്ടാം കിട പൗരന്മാരും കാണാത്തവര്‍ ബുദ്ധിജീവികളും ആണത്രേ ഫേസ്ബുക്കില്‍
