രണ്ടുപേരുടെയും ഫോട്ടോ കണ്ടുകഴിഞ്ഞാല്‍ പരസ്പരം മാറിപ്പോകും. ആരാണ് ഡേവിഡ്, ആരാണ് ടൈഗര്‍ ഷ്രോഫ് എന്ന് മനസിലാവാത്ത പോലെയാണ് ഇരുവരുടെയും ചിത്രങ്ങള്‍. അത്രയേറെ സാമ്യം. 

ഒരാളെപ്പോലെ ഏഴുപേരുണ്ടാവുമെന്നാണ് പറയാറ്. അത് സത്യമാണോ? പക്ഷെ, ഇവിടെ രണ്ടുപേര്‍ ഒരുപോലെയുണ്ട്. ഒരുപോലെ എന്നുവച്ചാല്‍, അവര്‍ക്ക് പോലും മാറിപ്പോകുന്നതുപോലെ സാമ്യം. ഡേവിഡ് സഹരിയ എന്ന ആസാമില്‍ നിന്നുള്ള മോഡലും, നടനായ ടൈഗര്‍ ഷ്രോഫും തമ്മിലുള്ള സാമ്യമാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാവുന്നത്. ഇരുപത്തിരണ്ടുകാരനായ മോഡല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇരുവരും തമ്മിലുള്ള സാമ്യത്തെ കുറിച്ച് ചര്‍ച്ചയാവാന്‍ കാരണം. 

View post on Instagram

രണ്ടുപേരുടെയും ഫോട്ടോ കണ്ടുകഴിഞ്ഞാല്‍ പരസ്പരം മാറിപ്പോകും. ആരാണ് ഡേവിഡ്, ആരാണ് ടൈഗര്‍ ഷ്രോഫ് എന്ന് മനസിലാവാത്ത പോലെയാണ് ഇരുവരുടെയും ചിത്രങ്ങള്‍. അത്രയേറെ സാമ്യം. 

View post on Instagram

'ഞങ്ങള്‍ രണ്ടുപേരും അത്രയ്ക്കൊന്നും സാമ്യമുണ്ടെന്ന് തോന്നുന്നില്ല. എനിക്കദ്ദേഹത്തെ ഇഷ്ടമാണ്. ഡാന്‍സും അഭിനയവുമെല്ലാം. അതിനേക്കാളൊക്കെ എനിക്കിഷ്ടം അദ്ദേഹത്തിന്‍റെ ഫിറ്റ്നസാണ്' എന്നാണ് ഡേവിഡ് പറയുന്നത്. മാത്രമല്ല, ടൈഗര്‍ ഷ്രോഫിനെ പോലെ എന്നതിനേക്കാള്‍ തന്നെ താനായി തന്നെ അറിയുന്നതാണ് ഇഷ്ടമെന്നും ഡേവിഡ് പറയുന്നു.