അങ്ങനെ ചറപറാ ഉല്‍ക്കയുടെ ചിത്രങ്ങളെടുത്തു തുടങ്ങി നിക്ക്. അപ്പോഴാണ്, ഒരു ഉല്‍ക്ക താഴെയിറങ്ങി പൊട്ടിച്ചിതറുന്നത് കണ്ടത്. ആ പൊട്ടിത്തെറി കൂടി പതിഞ്ഞിട്ടുണ്ടാവണേ എന്ന്ഏതായാലും നിക്ക് പ്രാര്‍ത്ഥിച്ചു. ചിത്രമെടുപ്പെല്ലാം കഴിഞ്ഞ് കാമറ പരിശോധിക്കാനിരുന്ന നിക്കിനെ ഞെട്ടിച്ചുകളഞ്ഞു അതില്‍ പതിഞ്ഞ ചിത്രങ്ങള്‍.

ഇംഗ്ലണ്ടിലെ നാല്‍പത്തിരണ്ടുകാരനായ നിക്ക് ജാക്സണ്‍ എന്ന ഫോട്ടോഗ്രാഫറുടെ വീഡിയോ ആണിത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണ് ഷ്റോപ്ഷെയറിലെ 'ക്ലന്‍ കാസ്ല്‍' എന്ന കൊട്ടാരം. ആകെ തകര്‍ന്നിരിക്കുന്നൊരു കൊട്ടാരമാണെങ്കിലും ഫോട്ടോഗ്രാഫര്‍മാരുടെ ഇഷ്ടസ്ഥലങ്ങളിലൊന്നാണ് അത്. നിരവധി തകര്‍പ്പന്‍ ചിത്രങ്ങള്‍ ഇവിടെ നിന്നും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കിട്ടാറുണ്ട്. കൊട്ടാരം തകര്‍ന്നിരിക്കുകയാണ് എന്നാലും അതിന്‍റെ അവശിഷ്ടങ്ങളുണ്ട്. 

ഏതായാലും ഒക്ടോബര്‍ 20ന് നിക്ക് അവിടെ ചെന്നത് ഉല്‍ക്കയുടെ ചിത്രമെടുക്കാനാണ്. 'ഒറിനോയ്ഡ്' എന്ന ഉല്‍ക്കാവര്‍ഷം നടക്കുന്ന ദിവസമായിരുന്നു അത്. ഹാലിയുടെ ധൂമകേതു എന്നറിയപ്പെടുന്ന ഉല്‍ക്കയാണിത്. എല്ലാവര്‍ഷവും ഈ ഹാലിയുടെ ധൂമകേതുവിന്‍റെ വാലിലെ അവശിഷ്ടങ്ങള്‍ നമ്മുടെ ഭൂമി വഴിയും കടന്നുപോകും. അപ്പോള്‍, ബഹിരാകാശത്തിലെ വസ്തുക്കള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പൊട്ടിത്തെറിക്കും. അപ്പോള്‍ നിറയെ കൊള്ളിയാനുകളായിരിക്കും. ഒറിനോയിഡിന്‍റെ ഈ വിസ്മയം പകര്‍ത്താനാണ് നിക്കും കാമറയുമായി ചെന്നത്. ഒറ്റ സെക്കന്‍റൊക്കെ മാത്രമാണ് ഈ ഉല്‍ക്കകള്‍ കാണാനാവുക. അതുകൊണ്ട് തന്നെ ചറപറാ ഫോട്ടോസെടുക്കണം എന്ന് കരുതിത്തന്നെയാണ് നിക്ക് തയ്യാറായി നിന്നത്. 

അങ്ങനെ ചറപറാ ഉല്‍ക്കയുടെ ചിത്രങ്ങളെടുത്തു തുടങ്ങി നിക്ക്. അപ്പോഴാണ്, ഒരു ഉല്‍ക്ക താഴെയിറങ്ങി പൊട്ടിച്ചിതറുന്നത് കണ്ടത്. ആ പൊട്ടിത്തെറി കൂടി പതിഞ്ഞിട്ടുണ്ടാവണേ എന്ന് ഏതായാലും നിക്ക് പ്രാര്‍ത്ഥിച്ചു. ചിത്രമെടുപ്പെല്ലാം കഴിഞ്ഞ് കാമറ പരിശോധിക്കാനിരുന്ന നിക്കിനെ ഞെട്ടിച്ചുകളഞ്ഞു അതില്‍ പതിഞ്ഞ ചിത്രങ്ങള്‍. താഴെയിറങ്ങി പൊട്ടിത്തെറിച്ച ഉല്‍ക്കയുടെ മുപ്പതോളം ചിത്രങ്ങളാണ് നിക്കിന് കിട്ടിയത്. ഓരോരോ പടിയായി. നാല് സെക്കന്‍റുള്ള ഒരു വീഡിയോയും നിര്‍മ്മിച്ചു എല്ലാ ചിത്രവും ചേര്‍ത്ത് നിക്ക്. 

വാനനിരീക്ഷകരുടെ ഗ്രൂപ്പില്‍ ആ വീഡിയോ ഇട്ടു നിക്ക്. 'ഒരാള്‍ക്ക് ഒരിക്കല്‍ മാത്രം കിട്ടുന്ന മഹാഭാഗ്യം' എന്നാണ് വേഷകര്‍ നിക്കിന്‍റെ ചിത്രത്തെ വിശേഷിപ്പിച്ചത്. നിക്കോണ്‍ ഡി570 -ലാണ് ചിത്രം പകര്‍ത്തിയത്. വീഡിയോ വൈറലാവുമ്പോഴും നിക്ക് പറയുന്നത് ഇത്രമാത്രം 'കൃത്യസമയത്ത് കൃത്യസ്ഥലത്ത് എത്തിയതുകൊണ്ട് ഉണ്ടായ ഭാഗ്യം'.